ജിമെയിൽ അഡ്രസ് മാറ്റാം, അക്കൗണ്ട് നിലനിർത്തിക്കൊണ്ടുതന്നെ, ഫീച്ചറുമായി ഗൂഗിൾ

ജിമെയിൽ അഡ്രസ് മാറ്റാം, അക്കൗണ്ട് നിലനിർത്തിക്കൊണ്ടുതന്നെ, ഫീച്ചറുമായി ഗൂഗിൾ

M
MathrubhumiSource Link
ടെക്‌നോളജി ഡെസ്‌ക് Last Updated: 01 April 2026, 11:33 AM IST പഴയ അഡ്രസ് നിങ്ങളുടെ അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കും. അത് മറ്റൊരാള്‍ക്ക് ക്ലെയിം ചെയ്യാന്‍ കഴിയില്ല. 1. സുന്ദര്‍ പിച്ചൈ 2. പ്രതീകാത്മകചിത്രം | Photo - PTI, AI കാ ലഹരണപ്പെട്ട ഇമെയിൽ വിലാസം ഇനി എന്നെന്നേക്കുമായി ഉപയോഗിക്കേണ്ടിവരില്ല. ജിമെയിൽ അക്കൗണ്ട് നിലനിർത്തിക്കൊണ്ടുതന്നെ ജിമെയിൽ അഡ്രസ് മാറ്റാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ഫീച്ചർ അവതരിപ്പിക്കുകയാണ് ഗൂഗിൾ. സിഇഒ സുന്ദർ പിച്ചൈയാണ് പുതിയ ഫീച്ചർ എക്‌സ് പോസ്റ്റിൽ വിശദീകരിച്ചത്. കഴിഞ്ഞ വർഷം അവസാനം മുതൽ ഈ ഫീച്ചർ വികസിപ്പിക്കുന്നതിനായി ഗൂഗിൾ പ്രവർത്തിക്കുന്നു എന്നാണ് പുറത്തുവരുന്ന വിവരം. To advertise here, കാലഹരണപ്പെട്ട ഇമെയിൽ അഡ്രസ് ഇനി ഉപയോഗിക്കേണ്ടതില്ലെന്ന് സുന്ദർ പിച്ചൈ എക്‌സിൽ കുറിച്ചു. '2004 ഒരു നല്ല വർഷമായിരുന്നു. എന്നാൽ നിങ്ങളുടെ ജിമെയിൽ അഡ്രസ് അതിൽ കുടുങ്ങിക്കിടക്കേണ്ടതില്ല. ജിമെയിൽ അഡ്രസ് മാറ്റാം. നിലവിലെ അക്കൗണ്ട് നിലനിർത്തിക്കൊണ്ട് പുതിയ ജിമെയിൽ അഡ്രസ് തിരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ. ജിമെയിലിലെ സെറ്റിങ്‌സ് പേജിലേക്ക് പോയി ലഭ്യമായ പുതിയ അഡ്രസ് തിരഞ്ഞെടുക്കാം. v0t3f0rp3dr02004@gmail.com അല്ലെങ്കിൽ mrbrightside416@gmail.com എന്നിവയോട് വിടപറയാൻ നിങ്ങളുടെ ഗൂഗിൾ അക്കൗണ്ട് സെറ്റിങ്‌സിലേക്ക് പോയി ലഭ്യമായ ഏതെങ്കിലും പേര് തിരഞ്ഞെടുക്കുക.'-സുന്ദർ പിച്ചൈ എഴുതി. ഈ ഫീച്ചർ നിലവിൽ തിരഞ്ഞെടുത്ത ഉപയോക്താക്കൾക്ക് മാത്രമാണ് ലഭ്യമാക്കിയിട്ടുള്ളത്. പഴയ അഡ്രസിലും മെയിൽ അയയ്ക്കാം ജിമെയിൽ വിലാസം മാറ്റുന്നതോടെ മറ്റുള്ളവർക്ക് പുതിയ വിലാസം വഴി നിങ്ങൾക്ക് മെയിലുകൾ അയക്കാൻ കഴിയും. എന്നിരുന്നാലും പഴയ അഡ്രസ് നിങ്ങളുടെ അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കും. അത് മറ്റൊരാൾക്ക് ക്ലെയിം ചെയ്യാൻ കഴിയില്ല. പുതിയ ജിമെയിൽ അഡ്രസ് അറിയാത്തവർക്ക് പഴയ അഡ്രസിൽ നിങ്ങൾക്ക് മെയിലുകൾ അയക്കുന്നത് തുടരാം. രണ്ട് അഡ്രസിലും ലഭിക്കുന്ന ഇമെയിലുകൾ ഒരേ ഇൻബോക്‌സിൽ വരും. ഇൻബോക്‌സിലേക്ക് AI ഫീച്ചറുകൾ ജിമെയിലിലേക്ക് ഗൂഗിൾ കൂടുതൽ എഐ ഫീച്ചറുകൾ കൊണ്ടുവരുന്നു. ജിമെയിലിനായി കമ്പനി ഒരു 'എഐ ഇൻബോക്‌സ്' പ്രഖ്യാപിച്ചിട്ടുണ്ട്. ഗൂഗിൾ ജെമിനിക്ക് പ്രധാനപ്പെട്ട ഇമെയിലുകൾക്ക് മുൻഗണന നൽകും ഇൻബോക്‌സിലെ അനാവശ്യ സന്ദേശങ്ങൾ കണ്ടെത്തി ഒഴിവാക്കുകയും ചെയ്യും. ബിൽ പേയ്മെന്റുകൾ പോലുള്ള മുൻഗണന നൽകേണ്ട ഇമെയിലുകൾ ശ്രദ്ധ ആകർഷിക്കുന്നതിനായി ഡ്യൂ ഡേറ്റോടെ ബോൾഡിൽ കാണിക്കും. പ്രത്യേകം ശ്രദ്ധിക്കേണ്ട വിഷയങ്ങൾ ഉപയോക്താക്കളെ ഓർമപ്പെടുത്തും എന്നതാണ് എഐ ഇൻബോക്‌സിന്റെ മറ്റൊരു സവിശേഷത. ഈ വിഭാഗം നിങ്ങളുടെ യാത്രാ ബുക്കിങ്ങുകളുടെയും റെസ്റ്റോറന്റ് റിസർവേഷനുകളുടെയും അപ്‌ഡേറ്റുകൾ അടക്കമുള്ളവ ഒരിടത്ത് നൽകും. എഐ ഇൻബോക്‌സ് നിലവിൽ യുഎസിലെ തിരഞ്ഞെടുത്ത ഉപയോക്താക്കൾക്ക് മാത്രമാണ് ലഭ്യമായിട്ടുള്ളത്. Content Highlights: Users can now update their Gmail address while retaining their existing account., Old email addresses remain linked to the account to ensure no mail is lost., Google introduced an AI-powered Inbox to prioritize tasks and bill payments., Gemini AI features are currently rolling out to select users. Published: 01 Apr 2026, 11:33 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ജിമെയിൽ അഡ്രസ് മാറ്റാം, അക്കൗണ്ട് നിലനിർത്തിക്കൊണ്ടുതന്നെ,… | Boolokam