ജില്ലയിൽ അഞ്ചിടങ്ങളിൽ വിജിലൻസ് പരിശോധന

ജില്ലയിൽ അഞ്ചിടങ്ങളിൽ വിജിലൻസ് പരിശോധന

കാസർകോട് : 'ഓപ്പറേഷൻ എർത്ത് ഗാർഡി'ന്റെ ഭാഗമായി ജില്ലയിൽ അഞ്ചിടങ്ങളിൽ വിജിലൻസ് പരിശോധന നടത്തി. മണ്ണിന്റെ ഖനനവും നീക്കവുമായി ബന്ധപ്പെട്ട്‌ ചട്ടലംഘനങ്ങളും ക്രമക്കേടുകളും അഴിമതികളും നടക്കുന്നുണ്ടെന്ന പരാതികളുടെ അടിസ്ഥാനത്തിൽ സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയുടെ ഭാഗമായാണ് ജില്ലയിലും പരിശോധന നടത്തിയത്. To advertise here, ജില്ലാ ജിയോളജി ഓഫീസ്, കുമ്പള, മടിക്കൈ, കയ്യൂർ-ചീമേനി, ചെറുവത്തൂർ എന്നീ ഗ്രാമപ്പഞ്ചായത്തുകളിലാണ് വിജലൻസ് സംഘത്തിന്റെ പരിശോധന. പരിശോധനയിൽ വിവിധ സ്ഥലങ്ങളിൽ നൽകിയ പെർമിറ്റിന് അധികമായി മണ്ണ് ഖനനംചെയ്തു നീക്കിയതായും കൂടാതെ ഡിവലപ്‌മെന്റ് പെർമിറ്റ് നൽകിയ സ്ഥലങ്ങളിൽ നിർമാണ പ്രവൃത്തികൾ ഒന്നും ഇതുവരെ തുടങ്ങിയതായോ കണ്ടെത്തിയിട്ടില്ല. രേഖപ്രകാരമുള്ള പെർമിറ്റ് ഇല്ലാതെ മണ്ണ് ഖനനം ചെയ്യുന്ന സ്ഥലങ്ങളും കണ്ടെത്തിയിട്ടുണ്ടെന്ന്‌ വിജിലൻസ് അറിയിച്ചു. Published: 21 Apr 2026, 01:57 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ജില്ലയിൽ അഞ്ചിടങ്ങളിൽ വിജിലൻസ് പരിശോധന — Mathrubhumi | Bool… | Boolokam