കോഴിക്കോട് : പൊതുവിദ്യാഭ്യാസവകുപ്പിനുകീഴിൽ എസ്.എസ്.കെ. ആരംഭിച്ച ക്രിയേറ്റീവ് കോർണറുകളുടെ ജില്ലാതല ഫെസ്റ്റിവലിൽ ബാലുശ്ശേരി ബി.ആർ.സി.ക്കുകീഴിലുള്ള ഉണ്ണികുളം ജി.യു.പി. സ്കൂൾ ജേതാക്കളായി. To advertise here, ജി.എം. യു.പി.എസ്. മാവൂർ രണ്ടാംസ്ഥാനവും ജി.എം. യു.പി.എസ്. ചേന്ദമംഗലൂർ മൂന്നാംസ്ഥാനവും നേടി. വിജയികൾക്ക് പ്രൊഫ. കെ. പാപ്പൂട്ടി സമ്മാനങ്ങൾ വിതരണംചെയ്തു. പഠനത്തോടൊപ്പം കുട്ടികളിലെ നൈപുണിവികസനംകൂടി ലക്ഷ്യമിട്ടുകൊണ്ടാണ് ക്രിയേറ്റീവ് കോർണറുകൾ പ്രവർത്തിക്കുന്നത്. കൊച്ചിൻ ശാസ്ത്രസാങ്കേതികസർവകലാശാലയിലെ സെൻറർ ഫോർ സയൻസ് ഇൻ സൊസൈറ്റിയാണ് പദ്ധതിയുടെ നിർവഹണ ഏജൻസി. എസ്.എസ്.കെ. ജില്ലാ പ്രോജക്ട് കോഡിനേറ്റർ ഡോ. എ.കെ. അബ്ദുൽ ഹക്കീമിന്റെ അധ്യക്ഷതയിൽനടന്ന ചടങ്ങിൽ കുസാറ്റിലെ സയൻസ് ഇൻ സൊസൈറ്റി ഡയറക്ടർ ഡോ. പി. ഷൈജു, എസ്.എസ്.കെ. സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർ ഡോ. ബി. ഷാജി, ഡയറ്റ് പ്രിൻസിപ്പൽ ഡോ. യു.കെ. അബ്ദുന്നാസർ, ഡി.പി.ഒ.മാരായ സജീഷ് നാരായണൻ, വി.ടി. ഷീബ എന്നിവർ പങ്കെടുത്തു. ജില്ലാ പ്രോഗ്രാം ഓഫീസർ അജയൻ പി.എൻ., വിദ്യാകിരണം കോഡിനേറ്റർ പ്രവീൺകുമാർ വി. തുടങ്ങിയവർ സംസാരിച്ചു. Published: 30 Mar 2026, 02:42 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ജില്ലാ ക്രിയേറ്റീവ് ഫെസ്റ്റ്: ഉണ്ണികുളം ജി.യു.പി. സ്കൂൾ ജേതാക്കൾ
M
MathrubhumiSource Link
about 1 month ago