തളിപ്പറമ്പ് : ജില്ലാ പഞ്ചായത്ത് പ്രസിഡൻറും സംഘവും കരിമ്പം ഫാം സന്ദർശിച്ചു. ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്താനായിരുന്നു സന്ദർശനമെന്ന് പ്രസിഡന്റ് ബിനോയ് കുര്യൻ പറഞ്ഞു. To advertise here, മാതൃകാപരമായ പ്രവർത്തനങ്ങളിലൂടെ ശ്രദ്ധയാകർഷിച്ച കരിമ്പം ഫാമിനെ വരുംവർഷങ്ങളിൽ കൂടുതൽ ഉയരങ്ങളിലെത്തിക്കാനാണ് ജില്ലാ പഞ്ചായത്തിന്റെ നീക്കം. വരാനിരിക്കുന്ന അഞ്ചുവർഷത്തെ വികസന മാപ്പിൽ ഫാമിന് നൽകേണ്ട മുൻഗണനകൾ നിശ്ചയിക്കും. അഞ്ചുവർഷത്തെ മാസ്റ്റർ പ്ലാൻ തയ്യാറാക്കും. നിലവിലുള്ള രീതികളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തി പഞ്ചായത്തിന്റെ കീഴിലെ സ്ഥാപനങ്ങളെ ഏറ്റവും മാതൃകാപരമായി കൊണ്ടുപോകും. മാത്രമല്ല, അംഗങ്ങൾക്കുണ്ടാവുന്ന വ്യത്യസ്ത അഭിപ്രായങ്ങൾ മാനിച്ച് പദ്ധതികളിൽ മാറ്റം വരത്തും. മികച്ച രീതിയിൽ പദ്ധതികൾ നടപ്പാക്കുന്ന കേന്ദ്രമാണ് കരിമ്പം ഫാമെന്നും, ഫാം ടൂറിസം നടപ്പാക്കുന്ന കേന്ദ്രമാണ് ഇതെന്നും പ്രസിഡൻറ് ബിനോയ് കുര്യൻ പറഞ്ഞു. പ്രസിഡൻ്റിനു പുറമേ വൈസ് പ്രസിഡൻ്റ് ഷബ്ന, സ്ഥിരംസമിതി അധ്യക്ഷൻമാർ, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവരും എത്തിയിരുന്നു. Published: 04 May 2026, 04:02 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സംഘവും കരിമ്പം ഫാം സന്ദർശിച്ചു
M
MathrubhumiSource Link
about 2 hours ago
