കാഞ്ഞങ്ങാട് : സർവീസിൽനിന്ന് വിരമിക്കുന്ന ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എ.വി. രാംദാസിന് പൊതുജനാരോഗ്യവിഭാഗം ജീവനക്കാരുടെ കൂട്ടായ്മയായ 'ആരോഗ്യക്കൂട്ടം' യാത്രയയപ്പ് നൽകി. വിൻസെന്റ് ജോൺ അധ്യക്ഷതവഹിച്ചു. To advertise here, മികച്ച കർഷകൻകൂടിയായ ജില്ലാ മെഡിക്കൽ ഓഫീസർക്ക് ഫലവൃക്ഷത്തൈകൾ സമ്മാനിച്ചാണ് കൂട്ടായ്മ സ്നേഹാദരം പ്രകടിപ്പിച്ചത്. ദീപാ കീപ്പേരി, പി. വേണുഗോപാലൻ, കുഞ്ഞികൃഷ്ണൻ നായർ, എം.പി. ശ്രീമണി, കെ. അസ്മ, ജൈനമ്മ തോമസ്, ടി. ഭാസ്കരൻ, സി. മധുസൂദനൻ, എം. ദാക്ഷായണി, വിജയൻ കോറോം, പി.പി. ഭാസ്കരൻ, വി. സുരേശൻ, മധു കോളിക്കര എന്നിവർ സംസാരിച്ചു. എം.പി. ശ്രീമണി രചിച്ച് ശ്രീനിവാസൻ കാങ്കോൽ സംഗീതം നൽകിയ സ്വാഗതഗാനം ആലപിച്ചു. Published: 27 Mar 2026, 04:16 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ജില്ലാ മെഡിക്കൽ ഓഫീസർക്ക് യാത്രയയപ്പ് നൽകി
M
MathrubhumiSource Link
about 1 month ago