പാലക്കാട് : ഓൾ പാലക്കാട് ഡിസ്ട്രിക്ട് ചെസ് അസോസിയേഷന്റെ ജില്ലാ സീനിയർ ചെസ് മത്സരത്തിൽ ദേവനാരായണൻ കള്ളിയത്ത് (കൂറ്റനാട്) ചാമ്പ്യനായി. To advertise here, കെ. നീരജ് ദാസ് (ഒറ്റപ്പാലം) രണ്ടാം സ്ഥാനവും ആദിദേവ് എസ്. നായർ (ഷൊർണൂർ) മൂന്നാംസ്ഥാനവും പി.ജി. മുരളീധരൻ (പാലക്കാട്) നാലാംസ്ഥാനവും നേടി. ആദ്യ നാലു സ്ഥാനക്കാർ മേയ് മൂന്നുമുതൽ ആറുവരെ കോഴിക്കോട്ടുനടക്കുന്ന സംസ്ഥാന സീനിയർ ചെസ് മത്സരത്തിൽ പങ്കെടുക്കും. വാണിയംകുളം പി.കെ. ദാസ് മെഡിക്കൽ കോളേജിലായിരുന്നു മത്സരം. മറ്റ് വിഭാഗങ്ങളിൽ ആദ്യമൂന്ന് സ്ഥാനങ്ങളിൽ എത്തിയവർ യഥാക്രമം അണ്ടർ-ഒൻപത് വിഭാഗം: ഇലൻ ഐഡിൻ നടക്കാവിൽ, എസ്. അദ്വൈത്, പി. സിദ്ധാർഥ്. അണ്ടർ-12 വിഭാഗം: വൈ.എം. ഇശൽ, പി. ശ്രീഹരി, എം. ശ്രീഹരി. അണ്ടർ-15 വിഭാഗം: ആരോൺ വാഴക്കോട്ടിൽ, പി. അനന്തകൃഷ്ണൻ, പി.എ. അർജുൻ കിഷൻ. Published: 08 Apr 2026, 03:22 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ജില്ലാ സീനിയർ ചെസ്: ചാമ്പ്യൻദേവനാരായണൻ കള്ളിയത്ത്
M
MathrubhumiSource Link
about 1 month ago