BoolokamBoolokam
ജിസാൻ കെ.എം.സി.സിയുടെ രക്തദാന വാരാചരണ ക്യാമ്പയിന് തുടക്കമായി

ജിസാൻ കെ.എം.സി.സിയുടെ രക്തദാന വാരാചരണ ക്യാമ്പയിന് തുടക്കമായി

M
MathrubhumiSource Link
ജിസാൻ: ജിസാനിലെ പ്രിൻസ് മുഹമ്മദ് ബിൻ നാസിർ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ കെ.എം.സി.സി ജിസാൻ സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒരാഴ്ച്ചക്കാലം നീണ്ടുനിൽക്കുന്ന രക്തദാന ക്യാമ്പയിന് ഞായറാഴ്ച മുതൽ തുടക്കമായി. To advertise here, 'അന്നം നൽകുന്ന നാടിന് ജീവരക്തം സമ്മാനം' എന്ന ശീർഷകത്തിൽ വർഷങ്ങളായി സൗദി നാഷണൽ ഡേയോടനുബന്ധിച്ച് ജിസാനിലെ വിവിധ ഹോസ്പിറ്റലുകൾ കേന്ദ്രീകരിച്ച് നടത്തി വരാറുള്ള ക്യാമ്പയിനിന്റെ തുടർച്ചയായാണ് രക്തദാന വാരാചരണം. ഉദ്ഘാടനത്തോടനുബന്ധിച്ച് വിവിധ ഏരിയകളിൽ നിന്നുള്ള മലയാളികളും അല്ലാത്തവരുമായ നിരവധി പേർ രക്തദാനത്തിൽ പങ്ക് ചേർന്നു. തുടർന്നുള്ള ദിനങ്ങളിൽ രാവിലെ 9 മണി മുതൽ ബ്ലഡ് ബാങ്ക് ബ്ലോക്കിൽ രക്തം സ്വീകരിക്കാനുള്ള സൗകര്യങ്ങൾ ഉണ്ടായിരിക്കുമെന്ന് ഹോസ്പിറ്റൽ മാനേജ്മെന്റ് അറിയിച്ചു. സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ശംസു പൂക്കോട്ടൂർ, ദേശീയ സെക്രട്ടറി ഹാരിസ് കല്ലായി, നാഷണൽ എക്‌സിക്യുട്ടീവ് അംഗം ഗഫൂർ വാവൂർ, ചെയർമാൻ മുനീർ ഹുദവി ഉള്ളണം, വെൽഫെയർ വിംഗ് കൺവീനർ സമീർ അമ്പലപ്പാറ, വിവിധ ഏരിയ കമ്മിറ്റികളെ പ്രതിനിധീകരിച്ച് അക്ബറലി പറപ്പൂർ, സുബൈർ ഷാ കാവനൂർ, റാസി ശിഫാ (ടൗൺ), കബീർ പൂക്കോട്ടൂർ, സാലിം നെച്ചിയിൽ മഞ്ചേരി (സബിയ ), മുസ്ഥഫ അലി കുറ്റിക്കാട്ടൂർ (ഫിഷ് മാർക്കറ്റ്), ശമീൽ വലമ്പൂർ, നിസാബ് അമ്പലഞ്ചേരി, നാസർ പാണക്കാട് (ദമദ്) നേതൃത്വം വഹിച്ചു. ഹോസ്പിറ്റൽ മേധാവി ഉസ്താദ് സ്വബ്രി യഹ്യ, ഡോ. ഷേഖ് കാശ്മീരി ഡോ മൂസ ഹയ്യാഷി, ഡോ വാഇൽ അഹ്‌മദ്, ബ്ലഡ് ബാങ്ക് ഉദ്യോഗസ്ഥർ തുടങ്ങിയവർ കെ.എം.സി.സിയേയും രക്ത ദാനത്തിന് തയ്യാറായവരേയും അഭിനന്ദിക്കുകയും കേരളീയരായ പ്രവാസികളുടെ ആത്മാർത്ഥ സേവനങ്ങളിലും സത്യസന്ധതയിലും സന്തോഷം രേഖപ്പെടുത്തുകയും ചെയ്തു. Content Highlights: Jazan KMCC launched a week-long blood donation drive in coordination with Prince Mohammed Bin Nasser Hospital., The campaign is held annually in connection with Saudi National Day under the theme 'Gift of life to the nation that feeds us'. Published: 04 May 2026, 01:48 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ജിസാൻ കെ.എം.സി.സിയുടെ രക്തദാന വാരാചരണ ക്യാമ്പയിന് തുടക്കമായ… | Boolokam