ജി. സുധാകരന് പിന്തുണ നൽകിയതിൽ രാജിവെച്ച കെ.പി.സി.സി. ജനറൽ സെക്രട്ടറി ബിജെപിയിൽ ചേർന്നു

ജി. സുധാകരന് പിന്തുണ നൽകിയതിൽ രാജിവെച്ച കെ.പി.സി.സി. ജനറൽ സെക്രട്ടറി ബിജെപിയിൽ ചേർന്നു

M
MathrubhumiSource Link
ആലപ്പുഴ: സി.പി.എം. വിട്ട് അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുന്ന മുൻമന്ത്രി ജി. സുധാകരനെ പിന്തുണയ്ക്കാനുള്ള കോൺഗ്രസ് തീരുമാനത്തിൽ പ്രതിഷേധിച്ച് പാർട്ടിവിട്ട കെ.പി.സി.സി. ജനറൽ സെക്രട്ടറി എം.ജെ. ജോബ് ബിജെപിയിൽ ചേർന്നു. To advertise here, കെ.പി.സി.സി.യിലുൾപ്പെടെ പാർട്ടിയുടെ ഒരുതലത്തിലും ചർച്ച ചെയ്യാതെയാണു സുധാകരനെ പിന്തുണയ്ക്കാൻ ഡൽഹിയിൽനിന്നുള്ള തീരുമാനമെന്ന് ജോബ് പത്രസമ്മേളനത്തിൽ ആരോപിച്ചിരുന്നു. എൻസിപി സംസ്ഥാന സെക്രട്ടറിയും മുന്നോക്ക വികസന കോർപ്പറേഷൻ മുൻ ഡയറക്ടറുമായ ജയകുമാർ അടക്കമുള്ളവരും ഇന്ന് ബിജെപിയിൽ ചേർന്നു മാരാർജി ഭവനിൽ നടന്ന ചടങ്ങിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഇവരെ പാർട്ടിയിലേക്ക് സ്വീകരിച്ചു. Content Highlights: KPCC General Secretary MJ Job quits Congress party., Protest against Congress support for Independent candidate G. Sudhakaran Published: 17 Mar 2026, 12:56 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ജി. സുധാകരന് പിന്തുണ നൽകിയതിൽ രാജിവെച്ച കെ.പി.സി.സി. ജനറൽ സ… | Boolokam