ജി. സുധാകരന് പിന്തുണ; കോൺഗ്രസിൽ അതൃപ്തി, KPCC ജന. സെക്രട്ടറി എം.ജെ. ജോബ് രാജിവെച്ചു

ജി. സുധാകരന് പിന്തുണ; കോൺഗ്രസിൽ അതൃപ്തി, KPCC ജന. സെക്രട്ടറി എം.ജെ. ജോബ് രാജിവെച്ചു

M
MathrubhumiSource Link
ആലപ്പുഴ: അമ്പലപ്പുഴയിൽ ജി. സുധാകരന് യുഡിഎഫ് പിന്തുണ പ്രഖ്യാപിച്ചതിൽ കോൺഗ്രസിൽ അതൃപ്തി പുകയുന്നു. ജി. സുധാകരന് പിന്തുണ നൽകാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ച് ആലപ്പുഴയിലെ മുതിർന്ന കോൺഗ്രസ് നേതാവും കെപിസിസി ജനറൽ സെക്രട്ടറിയുമായ എം.ജെ. ജോബ് പാർട്ടിയിൽനിന്ന് രാജിവെച്ചു. To advertise here, കോൺഗ്രസ് നേതാക്കളെ വേട്ടയാടാൻ നേതൃത്വം നൽകിയ ആളാണ് ജി. സുധാകരനെന്നും സ്ഥാനാർഥി നിർണയത്തിൽ പാർട്ടിയും മുന്നണിയും മര്യാദ കാണിക്കണമെന്നും എം.ജെ. ജോബ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. മേഖലയിൽ കോൺഗ്രസ് പ്രവർത്തകരെ രാഷ്ട്രീയപ്രവർത്തനം നടത്താൻപോലും സമ്മതിക്കാത്ത സിപിഎം നേതാവായിരുന്നു സുധാകരൻ. കോളേജ് യൂണിയൻ തിരഞ്ഞെടുപ്പുകളിലടക്കം കെ.എസ്.യു. പ്രവർത്തകരെ എസ്.എഫ.ഐ.ക്കാർ ആക്രമിച്ചപ്പോൾ അതിന് നേതൃത്വം നൽകിയതും ജി. സുധാകരനായിരുന്നു. ഇക്കാലത്തോളം കോൺഗ്രസിനോട് ചെയ്തതിനെല്ലാം ജി. സുധാകരൻ മാപ്പ് പറയുമോയെന്നും എം.ജെ. ജോബ് ചോദിച്ചു. ഇന്നലെകളിലെ അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ ജി. സുധാകരന് കോൺഗ്രസും യുഡിഎഫും പിന്തുണ നൽകുന്നത് വളരെ വിഷമമുള്ള കാര്യമാണ്. അമ്പലപ്പുഴ നിലവിൽ കോൺഗ്രസിന് അനുകൂലമായ മണ്ഡലമാണെന്നും ഈ സാഹചര്യത്തിൽ സ്ഥാനാർഥിയെ നിർത്താതെ സുധാകരന് പിന്തുണ നൽകേണ്ടതുണ്ടോയെന്നും എം.ജെ. ജോബ് ചോദിച്ചു. Content Highlights: KPCC General Secretary MJ Job resigned in protest., Opposition to UDF supporting CPM leader G Sudhakaran in Ambalapuzha., Concerns raised over past conflicts between G Sudhakaran and Congress workers., Ambalapuzha cited as a winnable seat for Congress, questioning the need for alliance support. Published: 16 Mar 2026, 02:55 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ജി. സുധാകരന് പിന്തുണ; കോൺഗ്രസിൽ അതൃപ്തി, KPCC ജന. സെക്രട്ടറ… | Boolokam