ആലപ്പുഴ: ജി. സുധാകരന് യുഡിഎഫ് പിന്തുണ പ്രഖ്യാപിച്ചതിൽ പ്രതിഷേധിച്ച് കെപിസിസി ജനറൽ സെക്രട്ടറി എം.ജെ. ജോബ് സ്ഥാനം രാജിവെച്ചു. അമ്പലപ്പുഴ നിയമസഭാ മണ്ഡലത്തിൽ സുധാകരനെ പിന്തുണയ്ക്കാനുള്ള തീരുമാനത്തിൽ പാർട്ടിനുള്ളിൽ കടുത്ത അതൃപ്തി പുകയുന്നതിന്റെ സൂചനയായാണ് ഈ രാജി വിലയിരുത്തപ്പെടുന്നത്. 40 വർഷത്തോളമായി ജില്ലയിലെ കോൺഗ്രസ് പ്രവർത്തകരെ വേട്ടയാടാൻ നേതൃത്വം നൽകിയ വ്യക്തിയാണ് സുധാകരനെന്നും, സ്ഥാനാർത്ഥി നിർണയത്തിൽ നേതൃത്വം മര്യാദ കാണിക്കണമെന്നും അദ്ദേഹം വിമർശിച്ചു. കുട്ടനാട് പോലുള്ള സ്ഥലങ്ങളിൽ കോൺഗ്രസ് പ്രവർത്തകർക്ക് രാഷ്ട്രീയ പ്രവർത്തനം നടത്താൻ സാധിക്കാത്ത സാഹചര്യം സൃഷ്ടിച്ചത് സുധാകരന്റെ ഇടപെടലുകൾ മൂലമാണെന്ന് ജോബ് ആരോപിക്കുന്നു. To advertise here, കോളേജ് തിരഞ്ഞെടുപ്പുകളിൽ കെ.എസ്.യു പ്രവർത്തകരെ എസ്.എഫ്.ഐക്കാർ ആക്രമിച്ചതിന് പിന്നിലും സുധാകരന് ഉത്തരവാദിത്തമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കോൺഗ്രസ് പ്രവർത്തകരോട് ചെയ്ത ക്രൂരതകൾക്ക് സുധാകരൻ മാപ്പ് പറയുമോ എന്ന ചോദ്യവും അദ്ദേഹം ഉയർത്തി. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പുകളിൽ അമ്പലപ്പുഴയിൽ യുഡിഎഫിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യമായിരുന്നുവെന്നും, ജില്ലാ പഞ്ചായത്ത് ഉൾപ്പെടെയുള്ള ഇടങ്ങളിൽ വിജയിക്കാൻ സാധിച്ചിരുന്നുവെന്നും എം.ജെ. ജോബ് പറഞ്ഞു. കോൺഗ്രസ് സ്ഥാനാർത്ഥിക്ക് ജയിക്കാൻ സാധ്യതയുള്ള ഒരു സീറ്റ് എന്തിനാണ് ജി. സുധാകരന് താലത്തിൽ വെച്ച് നൽകുന്നതെന്നാണ് അദ്ദേഹം ചോദിക്കുന്നത്. ജില്ലയിലെ മുതിർന്ന നേതാക്കളോട് ആലോചിക്കാതെ തിരുവനന്തപുരത്തുനിന്നോ മറ്റോ എടുത്ത തീരുമാനത്തോടുള്ള കടുത്ത അമർഷവും അദ്ദേഹം രേഖപ്പെടുത്തി. നിലവിൽ മറ്റൊരു പാർട്ടിയിലേക്കും ഇല്ലെന്ന് അദ്ദേഹം പറയുന്നുണ്ടെങ്കിലും, എം.ജെ. ജോബ് ബിജെപിയിൽ ചേരാനാണ് സാധ്യത കൂടുതൽ എന്നാണ് സൂചന. Content Highlights: MJ Job resigns as KPCC General Secretary, Protest against UDF's decision to support G Sudhakaran in Ambalappuzha, Allegations of historic hostility towards Congress workers by Sudhakaran, Discontent regarding top-down decision-making in the party, Speculation of MJ Job potentially joining BJP Published: 16 Mar 2026, 02:19 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ജി. സുധാകരന് UDF പിന്തുണ; കെപിസിസി ജനറൽ സെക്രട്ടറി എം.ജെ. ജോബ് രാജിവെച്ചു, BJP യിലേക്കെന്ന് സൂചന
M
MathrubhumiSource Link
about 2 months ago