തിരുവനന്തപുരം: നേതൃത്വത്തെ പരസ്യമായി ചോദ്യംചെയ്തും സ്വന്തംനിലയിൽ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചും പാർട്ടി വിട്ട ജി. സുധാകരന്റെ കാര്യത്തിൽ ജാഗ്രത പാലിക്കാൻ സി.പി.എം. തീരുമാനം. തിരഞ്ഞെടുപ്പിലുംമറ്റും സുധാകരൻ ഒരു ചർച്ചാവിഷയമാവാതിരിക്കാൻ ശ്രദ്ധിക്കണമെന്നാണ് വെള്ളിയാഴ്ച സംസ്ഥാന സെക്രട്ടേറിയറ്റിലെ ധാരണ. To advertise here, 'കുലംകുത്തികളെ കാലം വർഗവഞ്ചകനെന്നു വിളിക്കും', 'വർഗവഞ്ചകന് മാപ്പില്ല' തുടങ്ങിയ കുറ്റപ്പെടുത്തലുകളുമായി അമ്പലപ്പുഴയിൽ സി.പി.എം. പ്രവർത്തകർ പോസ്റ്റർപ്രചാരണം നടത്തിയെങ്കിലും, സുധാകരനെ പ്രകോപിപ്പിക്കുന്ന പ്രസ്താവനകളോ അഭിപ്രായപ്രകടനങ്ങളോ നേതാക്കളുടെ ഭാഗത്തുനിന്നുണ്ടാവില്ല. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻമുതൽ ജനറൽ സെക്രട്ടറി എം.എ. ബേബിവരെയുള്ളവരുടെ പ്രതികരണങ്ങളിലും ഈ കരുതലുണ്ടായിരുന്നു. സുധാകരൻ പുനരാലോചന നടത്തണമെന്നാണ് ബേബി ആവശ്യപ്പെട്ടത്. സുധാകരനെ കുറ്റപ്പെടുത്താതെയായിരുന്നു വെള്ളിയാഴ്ചത്തെ പത്രസമ്മേളനത്തിൽ ഗോവിന്ദന്റെ മറുപടി. സുധാകരൻ പാർട്ടിയംഗത്വം പുതുക്കാതെ പുറത്തുപോയല്ലോയെന്നും എന്തിന് അനുനയിപ്പിക്കണമെന്നും അദ്ദേഹം ചോദിച്ചു. ആവശ്യമില്ലാതെ അലക്കുനടത്താനില്ല. സുധാകരന് ജനാധിപത്യപരമായി നിലപാടെടുക്കാൻ അവകാശമുണ്ട്. അമ്പലപ്പുഴയിൽ എൽ.ഡി.എഫ്. ജയിക്കുമെന്നും ഗോവിന്ദൻ പറഞ്ഞു. പാർട്ടിയിൽ പുതിയ നേതൃത്വം ഉയർന്നുവരണമെന്ന് കേന്ദ്രകമ്മിറ്റിയംഗം ഇ.പി. ജയരാജൻ പ്രതികരിച്ചു. പലവട്ടം അവസരം ലഭിച്ച തന്നെപ്പോലുള്ളവർ മാറിനിൽക്കുന്നതാണ് ശരിയായ കാഴ്ചപ്പാട്. തള്ളിപ്പറയുന്നതല്ല, എല്ലാവരെയും കൂട്ടിയോജിപ്പിക്കുകയാണ് സി.പി.എമ്മിന്റെ കാഴ്ചപ്പാട്. പറയാനുള്ളതെല്ലാം പാർട്ടി പറഞ്ഞിട്ടുണ്ടെന്നു പറഞ്ഞ മന്ത്രി സജി ചെറിയാൻ, സുധാകരന് എപ്പോൾ വേണമെങ്കിലും തിരിച്ചുവരാമെന്നും വ്യക്തമാക്കി. Content Highlights: CPM leadership avoids direct confrontation with G Sudhakaran., Goal is to prevent the issue from becoming a distraction during elections., State Secretary MV Govindan emphasizes party unity over personal attacks., Senior leaders like EP Jayarajan and Saji Cherian advocate for a conciliatory approach. Published: 14 Mar 2026, 07:30 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ജി.സുധാകരൻ വിഷയത്തിൽ ജാഗ്രത;ഏറ്റുമുട്ടലിനില്ല,സംയമനത്തിൽ CPM,തിരഞ്ഞെടുപ്പ് ചർച്ചയാകാതിരിക്കാൻ ശ്രദ്ധ
M
MathrubhumiSource Link
about 2 months ago