ജീവനക്കാരും പെൻഷൻകാരും നൈറ്റ് മാർച്ച് നടത്തി

ജീവനക്കാരും പെൻഷൻകാരും നൈറ്റ് മാർച്ച് നടത്തി

M
MathrubhumiSource Link
കൊയിലാണ്ടി : ക്ഷാമബത്ത ഉൾ​െപ്പടെയുള്ള കുടിശ്ശിക ലഭിക്കാത്തതിലും സർവീസ് ജീവനക്കാരുടെ ആനുകൂല്യ നിഷേധത്തിലും പ്രതിഷേധിച്ചു സർവീസ് സംഘടനകളും പെൻഷനേഴ്സ് അസോസിയേഷനും കൊയിലാണ്ടി ടൗണിൽ നൈറ്റ് മാർച്ച് നടത്തി. To advertise here, സിവിൽസ്റ്റേഷൻ പരിസരത്തുനിന്ന്‌ ആരംഭിച്ച മാർച്ച് ബസ് സ്റ്റാൻഡിനടുത്ത് സമാപിച്ചു. സമാപന പരിപാടി എൻ.ജി.ഒ. അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ഉമാശങ്കർ ഉദ്‌ഘാടനം ചെയ്തു. കെ.ജി.ഒ.യു. സംസ്ഥാന ട്രഷറർ ബീന പൂവത്തിൽ മുഖ്യപ്രഭാഷണം നടത്തി. എൻ.ജി.ഒ.എ. ജില്ലാ പ്രസിഡൻറ്പ്രേംനാഥ് മംഗലശ്ശേരി, പെൻഷനേഴ്സ് അസോസിയേഷൻ മണ്ഡലം പ്രസിഡൻറ് ബാബു പയങ്ങാട്ട്, സന്തോഷ് നിടൂളി, ഫൈസൽമാസ്റ്റർ, സജീവൻ പൊറ്റക്കാട് എന്നിവർ സംസാരിച്ചു. കെ.വി. സുബ്രഹ്മണ്യൻ, ബ്രിജേഷ്, പ്രദീഷ് സായ് വേൽ, ജയകൃഷ്ണൻ, ദിജീഷ്, റഷീദ് എന്നിവർ നേതൃത്വം നൽകി. Published: 08 Apr 2026, 03:51 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ജീവനക്കാരും പെൻഷൻകാരും നൈറ്റ് മാർച്ച് നടത്തി — Mathrubhumi… | Boolokam