കോട്ടയം: അടുത്തിടെ ഇന്ത്യയുടെ ടി20 ലോകകപ്പ് വിജയത്തിൽ നിർണായക പങ്കുവഹിച്ചത് സഞ്ജു സാംസണായിരുന്നു. വെസ്റ്റിൻഡീസിനെതിരായ സൂപ്പർ എട്ട് മത്സരത്തിലും ഇംഗ്ലണ്ടിനെതിരായ സെമിയിലും ന്യൂസീലൻഡിനെതിരായ ഫൈനലിലും തകർപ്പൻ പ്രകടനം പുറത്തെടുത്ത സഞ്ജു ടൂർണമെന്റിലെ താരവുമായി. സഞ്ജു മികച്ച പ്രകടനം നടത്തിയപ്പോൾ തന്റെ കടയിലെ ജീവനക്കാർക്ക് ബോണസായി 3500 രൂപ നൽകിയ കോട്ടയം പാമ്പാടി സ്വദേശിയും 'ഫിയ ഗാർമെന്റ്‌സ്' ഉടമയുമായ നിതിൻ ബാബു ആരാധന സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോഴിതാ നിതിന് സർപ്രൈസ് നൽകി അദ്ദേഹത്തെ നേരിട്ടെത്തി കണ്ടിരിക്കുകയാണ് സഞ്ജു. To advertise here, ലോകകപ്പിൽ സഞ്ജു മികച്ച പ്രകടനം നടത്തിയതിന്റെ സന്തോഷത്തിൽ നിതിൻ തന്റെ സ്ഥാപനത്തിലെ 63 ജീവനക്കാർക്ക് 3500 രൂപ വീതം സമ്മാനമായി നൽകിയിരുന്നു. ഈ വാർത്ത സോഷ്യൽ മീഡിയയിൽ വൈറലാവുകയും സഞ്ജുവിന്റെ ശ്രദ്ധയിൽപ്പെടുകയും ചെയ്തു. എയർട്ടൽ സംഘടിപ്പിച്ച 'സൂപ്പർ ഫാൻ' മത്സരത്തിൽ നിതിൻ പങ്കെടുക്കുകയും ചെയ്തതോടെയാണ് കൂടിക്കാഴ്ചയ്ക്ക് കളമൊരുങ്ങിയത്. തുടർന്ന് എയർട്ടെലിൽ നിന്ന് വിളിയെത്തുകയും സഞ്ജു കാണാൻ വരുന്നുണ്ടെന്ന് അറിയിക്കുകയുമായിരുന്നു. കുടുംബത്തോടൊപ്പം കോട്ടയത്താണ് നിതിൻ താമസിക്കുന്നത്. എന്നാൽ സഞ്ജുവിന്റെ കൂടെ സൗകര്യത്തിന് കൊച്ചിയിലെ ബന്ധു വീട്ടിലായിരുന്നു കൂടിക്കാഴ്ച. ഐപിഎല്ലിനായി ചെന്നൈ സൂപ്പർ കിങ്‌സിന്റെ ക്യാമ്പിലേക്ക് പോകുന്നതിനു മുമ്പാണ് സഞ്ജു, നിതിനെയും കുടുംബത്തെയും കാണാനെത്തിയത്. വീട്ടിലെത്തിയ സഞ്ജു അവിടെ ഏകദേശം ഒന്നര മണിക്കൂറോളം ചിലവഴിച്ചു. അവർക്കൊപ്പം ഭക്ഷണം കഴിക്കുകയും നിതിനായി ഒരു ഓവർ ബോൾ ചെയ്തു കൊടുക്കുകയും ചെയ്തു. കഴിഞ്ഞ 10 വർഷത്തിലധികമായി സഞ്ജുവിനെ പിന്തുടരുന്ന നിതിൻ, സഞ്ജു ഇന്ത്യൻ ടീമിൽ വരണമെന്ന് ഏറെ ആഗ്രഹിച്ചിരുന്ന വ്യക്തിയാണ്. തന്റെ കടയിലെ ജീവനക്കാരെ ഒരു കുടുംബമായി കാണുന്ന നിതിൻ, തന്റെ സന്തോഷങ്ങൾ അവർക്കൊപ്പം പങ്കുവെക്കുന്നതിന്റെ ഭാഗമായാണ് സമ്മാനം നൽകിയത്. ഒരിക്കൽ കാണണമെന്ന് ആഗ്രഹിച്ചിരുന്നെങ്കിലും സഞ്ജു നേരിട്ട് വീട്ടിലെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് നിതിൻ പറയുന്നു. Content Highlights: Sanju Samson visited his super fan Nitin Babu in Kochi., Nitin Babu gained fame for gifting bonuses to 63 employees following Sanju's T20 World Cup performance., The meeting was facilitated through an Airtel 'Super Fan' contest., Sanju spent over an hour with the family, sharing a meal and cricket moments. Published: 24 Mar 2026, 11:52 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ജീവനക്കാർക്ക് ബോണസ് നൽകിയ നിതിന് സഞ്ജുവിന്റെ വക സർപ്രൈസ്; വൈറൽ ആരാധകനെ കാണാൻ നേരിട്ടെത്തി താരം
M
MathrubhumiSource Link
about 2 months ago