ജീവിതനിലവാരം മെച്ചപ്പെടുത്താൻ ഷാർജയിൽ മാനസികാരോഗ്യകേന്ദ്രം

ജീവിതനിലവാരം മെച്ചപ്പെടുത്താൻ ഷാർജയിൽ മാനസികാരോഗ്യകേന്ദ്രം

M
MathrubhumiSource Link
ഷാർജ : ജനങ്ങളുടെ ജീവിതനിലവാരവും മാനസികാരോഗ്യവും മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഷാർജ സോഷ്യൽ സർവീസസ് ഡിപ്പാർട്ട്മെന്റ് നടപടികൾ സ്വീകരിക്കുന്നു. അതിന്റെ ഭാഗമായി മാനസിക വെല്ലുവിളിക്ക് ചികിത്സ ആവശ്യമായവരെ സഹായിക്കുന്നതിനും പരിചരിക്കുന്നതിനുമായി പുതിയ സംരംഭത്തിന് തുടക്കമിട്ടു. To advertise here, 60 വയസ്സിനുതാഴെയുള്ള രോഗികൾക്ക് ഹോം കെയർ, തെറാപ്പി സപ്പോർട്ട് ഉൾപ്പെടെ സൗജന്യ സേവനങ്ങളടങ്ങിയ പ്രത്യേക പാക്കേജാണ് ആരംഭിച്ചത്. 'എറ്റിസാൻ' എന്നപേരിൽ ആരംഭിച്ച മാനസികാരോഗ്യ സേവനകേന്ദ്രം വഴിയാണ് പാക്കേജ് നടപ്പാക്കുന്നത്. ഇത്തരത്തിൽ പരിചരണകേന്ദ്രം കഴിഞ്ഞമാസം പ്രവർത്തനമാരംഭിച്ചു. പദ്ധതിയിൽ സേവനങ്ങളെല്ലാം സൗജന്യമാണ്. രോഗികൾക്ക് ആവശ്യമായ സുരക്ഷിത മാനസികാരോഗ്യ സേവനങ്ങൾ നൽകുക, മാനസിക സന്തുലിതാവസ്ഥയും ജീവിതനിലവാരവും വർധിപ്പിക്കുക, മാനസിക വെല്ലുവിളികൾ തടയുക എന്നിവയാണ് കേന്ദ്രത്തിന്റെ ലക്ഷ്യമെന്ന് എറ്റിസാൻ ഡയറക്ടറും സൈക്കോതെറാപ്പിസ്റ്റുമായ ബുതൈന അൽ അലി പറഞ്ഞു. ബൈപോളാർ ഡിസോർഡർ, വിഷാദം, ഉത്കണ്ഠ, സ്‌കീസോഫ്രീനിയ, ഒബ്‌സസീവ് കംപൽസീവ് ഡിസോർഡർ, പോസ്റ്റ് ട്രോമാറ്റിക് സ്‌ട്രെസ് ഡിസോർഡർ എന്നിവയുൾപ്പെടെ ഒട്ടേറെ പ്രശ്നങ്ങൾക്ക് എറ്റിസാനിൽ ചികിത്സ നൽകും. ജനങ്ങൾക്കിടയിൽ മാനസികാരോഗ്യത്തെക്കുറിച്ചുള്ള അവബോധം വളർത്തുകയും ചെയ്യും. മാനസികപ്രയാസം നേരിടുന്നവർക്ക് മാനസികാരോഗ്യ പരിപാലനം ഉറപ്പുവരുത്തുകയാണ് ലക്ഷ്യമെന്ന് ബുതൈന അൽ അലി വ്യക്തമാക്കി. പ്രശ്നത്തിന്റെ സ്വഭാവമനുസരിച്ച് ശാസ്ത്രീയരീതികൾ എറ്റിസാൻ അവലംബിക്കും. രോഗികൾക്ക് സൈക്കോതെറാപ്പി, കൗൺസിലിങ്, മാനസിക പിന്തുണ ഉൾപ്പെടെ സേവനങ്ങൾ നൽകും. ചികിത്സാപദ്ധതികൾ വികസിപ്പിച്ച് നടപ്പാക്കുകയും രോഗികളെ പതിവായി നിരീക്ഷിക്കുകയും ചികിത്സയുടെ ഫലപ്രാപ്തി വിലയിരുത്തുകയും ചെയ്യും. രോഗികളെ മാനസികാരോഗ്യം വീണ്ടെടുത്ത് സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുകയാണ് എറ്റിസാൻ ലക്ഷ്യമിടുന്നത്. മാനസിക ചികിത്സ മാത്രമല്ല മാനസിക സമ്മർദം കുറയ്ക്കാനുള്ള അവബോധം, ഈ മേഖലയിൽ നൂതന വിദ്യാഭ്യാസം നൽകൽ എന്നിവയും എറ്റിസാൻ നടപ്പാക്കും. ഷാർജയിൽ സാമൂഹിക വകുപ്പിൽ അഫിലിയേറ്റ് ചെയ്ത വയോജനകേന്ദ്രങ്ങൾക്കും എറ്റിസാൻ ആവശ്യമായ സേവനം നൽകും. മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തികൾക്കും ഇതുമായി ബന്ധപ്പെട്ട യു.എ.ഇ.യിലെ മെഡിക്കൽ സ്ഥാപനങ്ങൾ റഫർ ചെയ്യുന്ന രോഗികൾക്കും പിന്തുണ നൽകും. കേന്ദ്രത്തിന്റെ സേവനം തേടുന്നവർ യു.എ.ഇ. പൗരരും ഷാർജയിൽ സ്ഥിരതാമസക്കാരുമായിരിക്കണം.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ജീവിതനിലവാരം മെച്ചപ്പെടുത്താൻ ഷാർജയിൽ മാനസികാരോഗ്യകേന്ദ്രം… | Boolokam