ജീവിതാവസാന പരിചരണത്തിൽ രാജ്യത്തിന് മാതൃക കേരളം, ദയാവധത്തിൽ നിയമം വേണം; ഹാരിസ് ബീരാൻ

ജീവിതാവസാന പരിചരണത്തിൽ രാജ്യത്തിന് മാതൃക കേരളം, ദയാവധത്തിൽ നിയമം വേണം; ഹാരിസ് ബീരാൻ

M
MathrubhumiSource Link
ബി. ബാലഗോപാൽ / മാതൃഭൂമി ന്യൂസ് Last Updated: 16 Mar 2026, 10:49 pm IST ഹാരിസ് ബീരാൻ, ഹരീഷ് റാണ ന്യൂഡൽഹി: ജീവിതവസാന പരിചരണത്തിൽ രാജ്യത്തിന് മാതൃകയാണ് കേരളമെന്ന് മുസ്ലിം ലീഗ് എംപി ഹാരിസ് ബീരാൻ. മാരകമായ അസുഖങ്ങൾ ബാധിച്ച രോഗികളുടെ ദയാവധത്തിനും, പാലിയേറ്റീവ് ആരോഗ്യ പരിചരണം ശക്തിപ്പെടുത്തുന്നതിനുമായി നിയമം പാർലമെന്റ് പാസാക്കണെമെന്ന് ഹാരിസ് ബീരാൻ രാജ്യസഭയിൽ ആവശ്യപ്പെട്ടു. To advertise here, 32 വയസ്സുള്ള ഹരീഷ് റാണയുടെ നിഷ്ക്രിയ ദയാവധത്തിന് അനുമതി നൽകിക്കൊണ്ടുള്ള സുപ്രീംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് ഈ ആവശ്യം ശൂന്യവേളയിൽ ഹാരിസ് ബീരാൻ രാജ്യസഭയിൽ ഉന്നയിച്ചത്. 2008 മുതൽ സന്നദ്ധ സംഘടനകളെ സംയോജിപ്പിച്ച് എല്ലാ ഗ്രാമപഞ്ചായത്തുകളിലും കമ്യൂണിറ്റി അധിഷ്ഠിത പാലിയേറ്റീവ് കെയർ കേരളം നടപ്പാക്കിയിട്ടുണ്ടെന്ന് ഹാരിസ് ബീരാൻ ചൂണ്ടിക്കാട്ടി. നിറകണ്ണുകളോടെയാണ് സുപ്രീംകോടതി ജഡ്ജിമാരായ ജെ.ബി. പർഡിവാല, കെ.വി. വിശ്വനാഥൻ എന്നിവർ ഹരീഷ് റാണയുടെ നിഷ്ക്രിയ ദയാവധത്തിന് അനുമതി നൽകിയതെന്ന് അഭിഭാഷകൻ കൂടിയായ ഹാരിസ് ബീരാൻ കോടതിയിൽ ചൂണ്ടിക്കാട്ടി. നിയമകമ്മിഷൻ ശുപാർശകൾ പോലും ഉണ്ടായിട്ടും പാർലമെന്റ് നിയമം പാസാക്കാത്തതിനാലാണ് കോടതികൾക്ക് ഇടപെടേണ്ടി വരുന്നത്. ഹരീഷ് റാണ അനുഭവിച്ച ബുദ്ധിമുട്ടുകളെ സംബന്ധിച്ച് അവരുടെ മാതാപിതാക്കൾക്ക് വേണ്ടി ഹാജരായ അഭിഭാഷക രശ്മി നന്ദകുമാർ അറിയിച്ച കാര്യങ്ങളും ഹാരിസ് ബീരാൻ രാജ്യസഭയിൽ വിശദീകരിച്ചു. Content Highlights: Kerala's community-based palliative care model as a national benchmark Published: 16 Mar 2026, 10:45 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ജീവിതാവസാന പരിചരണത്തിൽ രാജ്യത്തിന് മാതൃക കേരളം, ദയാവധത്തിൽ… | Boolokam