ടെക്‌നോളജി ഡെസ്‌ക് Last Updated: 17 April 2026, 02:07 PM IST ആന്ത്രോപിക് സ്വീകരിച്ച അതേ നിലപാട് തന്നെയാണ് ഗൂഗിളും സ്വീകരിക്കുന്നത് എന്നാണ് വിവരം. ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ, യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് | Photo - AP, AFP ആന്ത്രോപിക്കുമായി കരാറുണ്ടാക്കുന്നതിനുള്ള നീക്കങ്ങൾ പാളിയതിന് പിന്നാലെ ജെമിനി എഐ മോഡലുകൾ യു.എസ് സൈന്യത്തിന് ലഭ്യമാക്കാനുള്ള നീക്കങ്ങളുമായി പെന്റഗൺ. ഇതുമായി ബന്ധപ്പെട്ട് ഗൂഗിളുമായി യു.എസ് യുദ്ധകാര്യ വകുപ്പ് (മുമ്പ് പ്രതിരോധ വകുപ്പ്) ചർച്ചകൾ തുടങ്ങിക്കഴിഞ്ഞി എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നത്. എന്നാൽ, സാങ്കേതികവിദ്യ ദുരുപയോഗം ചെയ്യപ്പെടാതിരിക്കാൻ കർശനമായ കരാർ വ്യവസ്ഥകൾ ഗൂഗിൾ മുന്നോട്ടു വെച്ചിരിക്കുകയാണെന്ന് റോയിട്ടേഴ്‌സ് വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്യുന്നു. ആന്ത്രോപിക് സ്വീകരിച്ച അതേ നിലപാട് തന്നെയാണ് ഗൂഗിളും സ്വീകരിക്കുന്നത് എന്നാണ് വിവരം. To advertise here, കരാർ യാഥാർഥ്യമായാൽ പെന്റഗണിന് രഹസ്യ സ്വഭാവമുള്ള ദൗത്യങ്ങളിലടക്കം ജെമിനി വിന്യസിക്കാൻ കഴിയം. രാജ്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട വിവരങ്ങൾ കൈകാര്യം ചെയ്യുന്ന അതിസുരക്ഷാ പരിതസ്ഥിതികളിലും ജെമിനി വിന്യസിക്കപ്പെട്ടേക്കും. സൈന്യത്തിന് ജെമിനി നിയമാനുസൃതമായ എല്ലാ കാര്യങ്ങൾക്കും ഉപയോഗിക്കാൻ അനുമതിയുണ്ടെങ്കിലും ധാർമ്മിക അതിർവരമ്പുകൾ മറികടക്കാതിരിക്കാനുള്ള മുൻകരുതൽ ഗൂഗിൾ സ്വീകരിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. പെന്റഗൺ മുന്നോട്ടുവെച്ച ആവശ്യങ്ങൾ അംഗീകരിക്കാൻ ആന്ത്രോപിക് സിഇഒ ഡാരിയോ അമോദെയി തയ്യാറാകാതിരുന്നതോടെയാണ് എഐ കമ്പനിക്ക് ട്രംപ് ഭരണകൂടത്തിൽനിന്ന് കടുത്ത നടപടികൾ നേരിടേണ്ടിവന്നത്. സ്വയംഭരണാധികാരമുള്ള ആയുധങ്ങളുടെ വിന്യാസത്തിനോ, ജനങ്ങൾക്കുമേൽ നിരീക്ഷണം നടത്താനോ തങ്ങളുടെ എഐ സാങ്കേതികവിദ്യ (ക്ലോഡ്) ഉപയോഗിക്കാൻ അനുവദിക്കാനാകില്ലെന്ന് ആന്ത്രോപിക് നിലപാടെടുത്തു. ഇതോടെ ട്രംപ് ഭരണകൂടം എഐ കമ്പനിയെ ഒരു 'സപ്ലൈ ചെയിൻ റിസ്‌ക്' ആയി പ്രഖ്യാപിച്ചു. യുഎസ് കമ്പനികൾക്ക് സാധാരണ രീതിയിൽ നൽകാത്ത ഒരു വിശേഷണമാണിത്. യു.എസ് പ്രതിരോധ വകുപ്പുമായി ഇടപാടുകൾ നടത്തുന്ന കമ്പനികൾ ആന്ത്രോപിക്കുമായി സഹകരിക്കുന്നത് വിലക്കുന്നതാണ് ഈ നടപടി. ഇതോടെ ഈ നീക്കത്തിനെതിരെ ആന്ത്രോപിക് കോടതിയെ സമീപിച്ചു. എന്നാൽ ആന്ത്രോപിക്കിന്റെ നിസഹകരണം മറികടക്കാൻ പെന്റഗൺ ഓപ്പൺഎഐയുമായി കരാറിൽ ഏർപ്പെട്ടു. ചാറ്റ്ജിപിടി നിർമ്മാതാക്കളായ ഓപ്പൺഎഐ ഈ അവസരം പ്രയോജനപ്പെടുത്തിയെങ്കിലും അതിന്റെ പേരിൽ കടുത്ത വിമർശനം നേരിടേണ്ടിവന്നു. നൂതന സാങ്കേതികവിദ്യ സൈന്യത്തിന് ലഭ്യമാക്കുന്നതിനായി ഭരണകൂടം ചെലുത്തുന്ന സമ്മർദ്ദവും ടെക് കമ്പനികൾ ഉയർത്തിപ്പിടിക്കുന്ന ധാർമികതയും തമ്മിലുള്ള സംഘർഷം വെളിപ്പെടുത്തുന്നതാണ് ഇത്തരം നീക്കങ്ങൾ. യുഎസ് സർക്കാരുമായുള്ള ഒരു പങ്കാളിത്തം ആൽഫബെറ്റിന് (ഗൂഗിളിന്റെ മാതൃ കമ്പനി) വലിയ നേട്ടമായിരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അതിനിടെ എഐ സാങ്കേതികവിദ്യ സൈന്യം ഉൾപ്പെടെയുള്ള സംവിധാനങ്ങളിൽ ഉൾപ്പെടുത്താൻ യുഎസ് തിരക്കിട്ട നീക്കങ്ങൾ നടത്തുന്നു എന്നതും ശ്രദ്ധേയമാണ്. Content Highlights: Google is negotiating to bring Gemini AI into secure US military environments., The tech giant insists on clauses prohibiting mass surveillance and autonomous weaponry., The deal highlights the ongoing tension between Silicon Valley ethics and government defense requirements., Google aims to match conditions similar to those previously proposed by Anthropic., The Pentagon seeks AI integration to improve administrative efficiency and operational speed in 2026. Published: 17 Apr 2026, 02:07 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ജെമിനി AI ഉപയോഗം; നീക്കങ്ങളുമായി US സൈന്യം, കർശന ഉപാധികൾ മുന്നോട്ടുവെച്ച് ഗൂഗിൾ
M
MathrubhumiSource Link
23 days ago