ജെസ്നയുടെ തിരോധാനം: വീണ്ടും സി.ബി.ഐ. അന്വേഷണം

ജെസ്നയുടെ തിരോധാനം: വീണ്ടും സി.ബി.ഐ. അന്വേഷണം

M
MathrubhumiSource Link
എരുമേലി: പത്തനംതിട്ട കൊല്ലമുള കുന്നത്ത് വീട്ടിൽ ജെയിംസിന്റെ മകൾ ജെസ്‌ന മരിയ ജയിംസിന്റെ തിരോധാനത്തിൽ വീണ്ടും സി.ബി.ഐ. അന്വേഷണം. അന്വേഷണം തുടരുന്നതിന്റെ ഭാഗമായി എരുമേലി പൊതുമരാമത്ത് വകുപ്പ് അതിഥിമന്ദിരത്തിൽ സി.ബി.ഐയുടെ ഓഫീസ് രണ്ട് ദിവസത്തിനുള്ളിൽ തുറക്കും. തിങ്കളാഴ്ച വൈകീട്ട് മുറികളുടെ താക്കോൽ കൈമാറി. മാർച്ച് ഒമ്പതിനാണ് ഓഫീസ് പ്രവർത്തനത്തിനായി രണ്ടുമുറി അനുവദിച്ച് ഉത്തരവായത്.ഈ മാസം 22-ന്, ജെസ്‌നയെ കാണാതായിട്ട് എട്ടുവർഷം പൂർത്തിയാകും. കേസന്വേഷണം അവസാനിപ്പിക്കാൻ അനുമതിതേടി 2024-ൽ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ സി.ബി.ഐ. റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ അന്വേഷണം കടന്നുചെല്ലാത്ത മേഖലകൾ ചൂണ്ടിക്കാട്ടി സി.ബി.ഐ. അന്വേഷണം അവസാനിപ്പിക്കുന്നതിനെതിരേ ജസ്‌നയുടെ അച്ഛൻ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കുകയായിരുന്നു. To advertise here, 2018-മാർച്ച് 22-നാണ്, കാഞ്ഞിരപ്പള്ളി സെയ്ന്റ് ഡൊമനിക്സ് കോളജിലെ രണ്ടാംവർഷ വിദ്യാർഥിനിയായ ജസ്നയെ കാണാതായത്. കൊല്ലമുള സന്തോഷ്‌കവലയിലെ വീട്ടിൽനിന്ന് മുണ്ടക്കയം പുഞ്ചവയലിലുള്ള പിതൃസഹോദരിയുടെ വീട്ടിലേക്കെന്ന് പറഞ്ഞിറങ്ങിയ ജെസ്‌നയെ പിന്നെ ആരും കണ്ടിട്ടില്ല. എരുമേലിവരെ എത്തിയതായുള്ള വിവരം മാത്രമാണ് വ്യക്തമായി ലഭിച്ചത്. ആദ്യം ലോക്കൽ പോലീസും ക്രൈംബ്രാഞ്ചും പിന്നീട് സി.ബി.ഐയും അന്വേഷണം നടത്തിയെങ്കിലും തുമ്പുണ്ടായില്ല. ജെസ്‌നയെ കണ്ടെത്താൻ ഇതുവരെ സംസ്ഥാനത്തിനകത്തും പുറത്തും വ്യാപകമായ അന്വേഷണംനടന്നു. രണ്ട് ലക്ഷത്തോളം ഫോൺ കോളുകൾ പരിശോധിച്ചു. ജെസ്‌നയെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് പോലീസ് അഞ്ച് ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു. Content Highlights: CBI reopens the investigation into the disappearance of Jesna Maria James. latest updates on the case and judicial developments here. Published: 17 Mar 2026, 07:32 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ജെസ്നയുടെ തിരോധാനം: വീണ്ടും സി.ബി.ഐ. അന്വേഷണം — Mathrubhumi… | Boolokam