ന്യൂഡൽഹി: നാഷണൽ ടെസ്റ്റിങ് ഏജൻസി നടത്തിയ ജെ.ഇ.ഇ. മെയിൻ (സെഷൻ 2) പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. രാജ്യത്താകെ 26 വിദ്യാർഥികൾ 100 പെർസന്റൈൽ സ്കോർ നേടി തിളക്കമാർന്ന വിജയം കൈവരിച്ചു. കേരളത്തിൽ നിന്ന് 99.9956573 പെർസന്റൈൽ സ്കോറോടെ നിരഞ്ജൻ ജെ. പിള്ള ഒന്നാമതെത്തി. To advertise here, കോട്ടയം കാരിത്താസ് സ്വദേശിയായ നിരഞ്ജൻ, മാന്നാനം കെ.ഇ. സ്കൂളിലെ വിദ്യാർഥിയാണ്. ഐ.ടി.സി. ലിമിറ്റഡിൽ ഏരിയ മാനേജരായ ജിനു ബി.യുടെയും മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയിലെ ടെക്‌നിക്കൽ ഓഫീസർ മഞ്ജു ഗോപിനാഥിന്റെയും മകനാണ്. പരീക്ഷാ വിവരങ്ങൾ ഒറ്റനോട്ടത്തിൽ യോഗ്യത നേടിയവർ: പരീക്ഷ എഴുതിയവരിൽ മികച്ച റാങ്ക് നേടിയ 2,50,182 പേർക്ക് ജെ.ഇ.ഇ. അഡ്വാൻസ്ഡ് എഴുതാൻ അർഹത ലഭിച്ചു. ഏപ്രിൽ 2 മുതൽ ഏപ്രിൽ 8 വരെയാണ് രണ്ടാം സെഷൻ പരീക്ഷ നടന്നത്. ഇന്ത്യയിലെ 304 നഗരങ്ങളിലും വിദേശത്തെ 14 നഗരങ്ങളിലുമായി ഏകദേശം 11.23 ലക്ഷം വിദ്യാർഥികൾ പരീക്ഷ എഴുതി. സ്കോർ കാർഡ്: വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും രജിസ്റ്റർ ചെയ്ത ഇമെയിൽ വിലാസത്തിൽ സ്കോർ കാർഡ് ലഭിക്കും. കൂടാതെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്നും ഇത് ഡൗൺലോഡ് ചെയ്യാം. ഔദ്യോഗിക വെബ്സൈറ്റായ jeemain.nta.nic.in വഴി മാത്രമേ ഫലം പരിശോധിക്കാവൂ. വ്യാജ ലിങ്കുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് എൻ.ടി.എ. അറിയിച്ചു. ആദ്യ 2.5 ലക്ഷം റാങ്കിനുള്ളിൽ വരുന്നവർക്കാണ് ജെ.ഇ.ഇ. അഡ്വാൻസ്ഡ് 2026 പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള അവസരം ലഭിക്കുന്നത്. Published: 21 Apr 2026, 07:39 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ജെ.ഇ.ഇ. മെയിൻ ഫലം; നിരഞ്ജൻ ജെ. പിള്ള കേരളത്തിൽ ഒന്നാമത്
M
MathrubhumiSource Link
19 days ago