ജൈവ നെൽ വിളയിച്ച് ജനശ്രീ ലൈബ്രറി കർഷകക്കൂട്ടായ്മ

ജൈവ നെൽ വിളയിച്ച് ജനശ്രീ ലൈബ്രറി കർഷകക്കൂട്ടായ്മ

M
MathrubhumiSource Link
തേഞ്ഞിപ്പലം : കഴിഞ്ഞ ഡിസംബറിൽ കുണ്ടേരി പാടത്ത് 30 സെന്റിൽ വിളവിറക്കിയ ജൈവനെല്ലിന് മികച്ചവിളവ് ലഭിച്ചതിന്റെ ആഹ്ലാദത്തിലാണ് ജനശ്രീ ലൈബ്രറി കർഷകക്കൂട്ടായ്മ. ജൈവവളവും ജീവാണുവളവും ജൈവകീടനാശിനികളും മാത്രംഉപയോഗിച്ചായിരുന്നു കൃഷി. കർഷകനായ കെ.ടി. അനിരുദ്ധന്റെ നേതൃത്വത്തിലുള്ള കൂട്ടായ്മയാണ് കൃഷി നടത്തിയത്. അരി വിഷുവിന് ലൈബ്രറിയുടെ നേതൃത്വത്തിൽ ആവശ്യക്കാർക്കായി വിപണനത്തിന് എത്തിക്കും. ജൈവകൃഷി പ്രോത്സാഹിപ്പിക്കാൻ കഴിഞ്ഞ ഫെബ്രുവരിയിൽ ലൈബ്രറി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചിരുന്നു. കൊയ്ത്തിന് കെ.ടി. അനിരുദ്ധൻ, കെ. വാരിജാക്ഷൻ, സുഭാഷ് കണിയാളി, ടി.എം. നാരായണൻ, ദാസൻ കക്കാട്ട്, ആർ.പി. രമേഷ്‌കുമാർ, അനുമോദ് കാടശ്ശേരി, നീരജ് കോളേരി, സജിത്ത് കുന്നുമ്മൽ തുടങ്ങിയവർ നേതൃത്വം നൽകി. To advertise here, Published: 08 Apr 2026, 03:34 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ജൈവ നെൽ വിളയിച്ച് ജനശ്രീ ലൈബ്രറി കർഷകക്കൂട്ടായ്മ — Mathrubh… | Boolokam