ജൈവകർഷകർക്കുള്ള അക്ഷയശ്രീ അവാർഡ്: സംസ്ഥാന പുരസ്കാരത്തിളക്കത്തിൽ വനിതാകർഷകർ

ജൈവകർഷകർക്കുള്ള അക്ഷയശ്രീ അവാർഡ്: സംസ്ഥാന പുരസ്കാരത്തിളക്കത്തിൽ വനിതാകർഷകർ

M
MathrubhumiSource Link
തിരുവമ്പാടി : സംസ്ഥാനത്തെ മികച്ച ജൈവകർഷകർക്കുള്ള സരോജിനി-ദാമോദരൻ ഫൗണ്ടേഷൻ അക്ഷയശ്രീ അവാർഡിന് കൊടുവള്ളി ബ്ലോക്കിലെ കൂടരഞ്ഞി പഞ്ചായത്തിലെ ജിഷ ബാലകൃഷ്ണൻ നമ്പ്യാരും, കട്ടിപ്പാറ പഞ്ചായത്തിലെ എൻ. ഹന്നത്തും അർഹരായി. മികച്ച ഫാം ടൂറിസം സംരംഭകയായ ജിഷ ബാലകൃഷ്ണൻ പൂവാറൻതോട് ഗ്രാമത്തിൽ 3.5 ഏക്കർ സ്ഥലത്ത് ജാതി, കുരുമുളക്, പച്ചക്കറികൾ എന്നിവ ജൈവരീതിയിൽ കൃഷിചെയ്തുവരുന്നു. ഈ കൃഷിഭൂമിക്ക്‌ ജൈവ സർട്ടിഫിക്കേഷൻ ലഭിച്ചിട്ടുണ്ട്. കൂടാതെ കുടുംബത്തിന്റെ പത്തേക്കർ ഫാമിൽ സമ്മിശ്രകൃഷികളും ഒപ്പം ഫാം ടൂറിസവും വിജയകരമായി നടപ്പാക്കിവരുന്നു. വിളവെടുത്തശേഷം മൂല്യവർധിത ഉത്പന്നങ്ങൾ തയ്യാർചെയ്ത് വിപണനം ചെയ്യുന്നുണ്ട്. ഉത്തരവാദിത്വ ടൂറിസം മിഷന്റെയും, കോഴിക്കോട് അഗ്രോ ഫാം ടൂറിസം പദ്ധതിയുടെയും ഭാഗമായി ഒട്ടേറെപ്പേർ ഫാം സന്ദർശിക്കാറുണ്ട്. മികച്ച ആരോഗ്യപാചകവിദഗ്ധയായ ജിഷയ്ക്ക് ഉത്തരവാദിത്വ ടൂറിസം പ്രവർത്തനങ്ങൾക്കുള്ള അന്താരാഷ്ട്ര ഐ.സി.ആർ.ടി. പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. വീടിനോടുചേർന്ന് വിനോദസഞ്ചാരികൾക്കായി വനിതാസൗഹൃദ ഹോം സ്റ്റേ സൗകര്യവുമൊരുക്കിയിട്ടുണ്ട് ഇവർ. 10,000 രൂപയും ഉപഹാരവും സർട്ടിഫിക്കറ്റുമടങ്ങുന്ന പ്രോത്സാഹന അവാർഡാണ് ലഭിച്ചത്. To advertise here, ഹന്നത്ത് മികച്ച മട്ടുപ്പാവ്‌ കർഷക ജൈവ പച്ചക്കറിക്കൃഷിയിൽ കഴിവുതെളിയിച്ച എൻ. ഹന്നത്ത് ജില്ലയിലെ മികച്ച മട്ടുപ്പാവ് കർഷകക്കുള്ള അവാർഡിനാണ് അർഹയായത്. കട്ടിപ്പാറ പഞ്ചായത്തിൽ സ്വന്തമായുള്ള 15 സെന്റ് സ്ഥലത്തും 1.5 ഏക്കർ പാട്ടത്തിനെടുത്ത സ്ഥലത്തും കൃഷിചെയ്തുവരുന്നു. കോവലാണ് പ്രധാന കൃഷി. കൂടാതെ സ്വന്തം മട്ടുപ്പാവിൽ ചീര, തക്കാളി, വഴുതന, പയർ, വെണ്ട, കാബേജ്, കോളിഫ്ലവർ തുടങ്ങിയ പച്ചക്കറികളും ചെയ്തുവരുന്നു. വനിതാകർഷക അവാർഡ്, ജില്ലാ, സംസ്ഥാന അവാർഡുകൾക്കും അർഹയായിട്ടുണ്ട്. മത്സ്യക്കൃഷി, കോഴിവളർത്തൽ എന്നിവയിലൂടെയും വരുമാനം നേടുന്നു. 20,000 രൂപയും ഉപഹാരവും സർട്ടിഫിക്കറ്റുമടങ്ങുന്നതാണ് പുരസ്കാരം. ഐക്യരാഷ്ട്രസഭ 2026-നെ അന്താരാഷ്ട്ര വനിതാ കർഷകവർഷമായി പ്രഖ്യാപിച്ചിരിക്കയാണ്. വനിതകളിലൂടെ കാർഷികമുന്നേറ്റവും കാർഷിക ഉത്പാദനവർധനയും ലക്ഷ്യമിട്ട് സ്ത്രീശാക്തീകരണത്തിലൂടെ സുസ്ഥിര കാർഷികവികസനം എന്ന ലക്ഷ്യം പൂർത്തീകരിക്കുന്നതിന് വനിതകൾക്ക് മാതൃകയാക്കാൻ ഉതകുന്നതാണ് ഇരുവരുടെയും പ്രവർത്തനങ്ങളെന്ന് കൊടുവള്ളി കൃഷി അസി. ഡയറക്ടർ ഡോ. പ്രിയാമോഹൻ അറിയിച്ചു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ജൈവകർഷകർക്കുള്ള അക്ഷയശ്രീ അവാർഡ്: സംസ്ഥാന പുരസ്കാരത്തിളക്കത… | Boolokam