ചങ്ങനാശ്ശേരി : എൽ.ഡി.എഫിൽനിന്നുംചങ്ങനാശ്ശേരി തിരിച്ച് പിടിച്ച് യു.ഡി.എഫ്. അവസാനം വരെ സ്ഥാനാർഥി നിർണയത്തിൽ തർക്കം നിലനിന്നിരുന്നെങ്കിലും മുന്നണി ഒറ്റക്കെട്ടായി രംഗത്തിറങ്ങിയതിന്റെ ഫലമാണ് വിനുജോബിലൂടെ മണ്ഡലം തിരിച്ചുപിടിച്ചതിന്റെ രഹസ്യം. സി.എഫ്. തോമസ് മൂന്നര പതിറ്റാണ്ട് കൈവശംവെച്ച മണ്ഡലം കഴിഞ്ഞ തവണ മുന്നണി മാറിയെത്തിയ കേരളകോൺഗ്രസ് എമ്മിലൂടെ എൽ.ഡി.എഫ്. നേടിയെടുക്കുകയായിരുന്നു. കുറിച്ചി പഞ്ചായത്തിൽ മാത്രമാണ് എൽ.ഡി.എഫിന് അല്പമെങ്കിലും ആശ്വാസം കണ്ടെത്താനായത്. കുറിച്ചിയിലെ 35-ബൂത്തുകൾ എണ്ണിയപ്പോൾ എൽ.ഡി.എഫിലെ ജോബ് മൈക്കിൾ മുന്നിലെത്തിയെങ്കിലും പിന്നീട് വിനുജോബിന് തിരിഞ്ഞുനോക്കേണ്ടിവന്നില്ല. വാഴപ്പള്ളി, മാടപ്പള്ളി, തൃക്കൊടിത്താനം, ചങ്ങനാശ്ശേരി നഗരസഭ, പായിപ്പാട് എന്നിവിടങ്ങളിലെല്ലാം യു.ഡി.എഫ്. ശക്തമായ മുന്നേറ്റമാണ് കാഴ്ചവെച്ചത്. മാടപ്പള്ളിയിൽ മൂവായിരം വോട്ടുകൾക്ക് യു.ഡി.എഫ്. മേൽക്കൈ നേടിയതോടെ അവർ വിജയം ഉറപ്പിച്ചു. തൃക്കൊടിത്താനവും ചങ്ങനാശ്ശേരി നഗരസഭയും പായിപ്പാടുമായിരുന്നു എൽ.ഡി.എഫിന്റെ പ്രതീക്ഷ. To advertise here, ഇവിടെയും കാര്യമായ മുന്നേറ്റമുണ്ടാക്കാൻ എൽ.ഡി.എഫിനായില്ല. എൻ.ഡി.എ. ഇത്തവണ വോട്ടുവിഹിതത്തിൽ പുറകോട്ടുപോവുകയും ചെയ്തു. ഇത് വരുംദിവസങ്ങളിൽ എൻ.ഡി.എ.യ്ക്കുള്ളിൽ വലിയ വിവാദങ്ങൾക്ക് വഴിവെയ്ക്കും. എൽ.ഡി.എഫിലും തോൽവി സംബന്ധിച്ച് വിശദമായ പഠനത്തിനും അവലോകനത്തിനും നേതൃത്വം ചർച്ച ആരംഭിച്ചുകഴിഞ്ഞു. Published: 05 May 2026, 02:25 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
