കോട്ടയം:സംഘടനാ വിരുദ്ധ പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടി അഡ്വ. നോബിൾ മാത്യുവിനെ ബിജെപിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറാണ് നടപടി സ്വീകരിച്ചത്. ന്യൂനപക്ഷ മോർച്ച ദേശീയ ഉപാധ്യക്ഷൻകൂടിയാണ് നോബിൾ മാത്യു To advertise here, കേന്ദ്രമന്ത്രി ജോർജ് കുര്യനെ സ്ഥാനാർഥിയാക്കിയതിനെതിരെ നോബിൾ മാത്യു പരസ്യമായി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. പാർട്ടിക്ക് വേണ്ടി കഷ്ടപ്പെടുന്നവരെയും 'വെള്ളം കോരുന്നവരെയും വിറക് വെട്ടുന്നവരെയും' പുറത്തുനിർത്തിക്കൊണ്ടുള്ള രാഷ്ട്രീയ നീക്കമാണ് ഇപ്പോൾ നടക്കുന്നതെന്ന്നോബിൾ മാത്യു ആരോപിച്ചിരുന്നു. സ്ഥാനാർഥി നിർണയത്തിൽ ബിജെപിക്കുള്ളിലെ ഗ്രൂപ്പ് പോരും വീതംവെപ്പുമാണ് നടന്നതെന്നുംനോബിൾ മാത്യു ആരോപിച്ചു. സുരേന്ദ്രൻ ഗ്രൂപ്പും കൃഷ്ണദാസ് ഗ്രൂപ്പും തമ്മിലുള്ള വീതംവെപ്പിന് പുറമെ രാജീവ് ചന്ദ്രശേഖറിന്റെ താല്പര്യങ്ങളും ഇതിൽ പ്രതിഫലിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. Content Highlights: Noble Mathew suspended from BJP primary membership., Action taken by state leadership citing anti-party activities. Published: 17 Mar 2026, 07:51 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ജോർജ് കുര്യന് സീറ്റ് നൽകിയതിൽ ആരോപണം ഉന്നയിച്ചു; നോബിൾ മാത്യുവിനെ ബിജെപി സസ്‌പെൻഡ് ചെയ്തു
M
MathrubhumiSource Link
about 2 months ago