ചെന്നൈ: തമിഴ് ഗാനരചയിതാവും കവിയുമായ വൈരമുത്തുവിന് ജ്ഞാനപീഠ പുരസ്‌കാരം നൽകിയതിനെ രൂക്ഷമായി വിമർശിച്ച് ഗായിക ചിന്മയി ശ്രീപദ. വൈരമുത്തുവിനെ അഭിനന്ദിച്ച് നടൻ കമൽഹാസൻ പങ്കുവെച്ച പോസ്റ്റ് റീഷെയർ ചെയ്താണ് ചിന്മയി തന്റെ നിലപാട് വ്യക്തമാക്കിയത്. സ്വന്തം പാർട്ടിയിലെ ഒരു സ്ത്രീ പരസ്യമായി വൈരമുത്തുവിനെതിരെ രംഗത്തെത്തിയിട്ടും കമൽഹാസൻ ഇത്തരത്തിൽ ഒരു കുറിപ്പ് പങ്കുവെച്ചതിനെ വിമർശിച്ചാണ് ചിന്മയിയുടെ പോസ്റ്റ്. To advertise here, 'ഇദ്ദേഹത്തിന്റെ അമ്മാവനും മാർഗനിർദേശിയുമായ വ്യക്തിക്കെതിരെയാണ് സ്ത്രീകൾ ലൈംഗികാതിക്രമപരാതി നൽകിയത്. സിനിമയിൽ അധികാരമുള്ള പുരുഷൻമാർ രാഷ്ട്രീയക്കാരായി മാറുമ്പോൾ അവർ ആ സ്ത്രീകളുടെ പരാതി കേൾക്കാത്തതുപോലെ നടിക്കുന്നു. വോട്ട് ചെയ്യുന്ന സ്ത്രീകൾ ഓർക്കണം, പുരുഷൻമാർ ഒരിക്കലും നമ്മുടെ പക്ഷത്തുണ്ടാകില്ല. ഏറ്റവും വിചിത്രമായ കാര്യം പരാതി ഉന്നയിച്ച് സ്ത്രീ അദ്ദേഹത്തിന്റെ പാർട്ടിയിൽ അംഗമാണ് എന്നതാണ്. എല്ലാത്തിനും അവസാനം പുരുഷൻമാർ അവരുടെ സഹോദരൻമാർ, അമ്മാവൻമാർ, അച്ഛൻമാർ, സുഹൃത്തുക്കൾ, മാർഗനിർദേശകർ എന്നിവർക്കൊപ്പം നിൽക്കും. സ്ത്രീകൾക്ക് മാനസികാഘാതം സംഭവിച്ചാൽ ആർക്കാണ് വിഷമം?'- ചിന്മയി എക്‌സിൽ കുറിച്ചു. 2005-ൽ സ്വിറ്റ്‌സർലന്റിൽ ഒരു പരിപാടിക്ക് പോയപ്പോൾ വൈരമുത്തു തന്നെ ലൈംഗികമായി ഉപദ്രവിച്ചു എന്ന് ആരോപിച്ച് ചിന്മയി രംഗത്തെത്തിയികുന്നു. തമിഴ് സാഹിത്യത്തിന് നൽകിയ സമഗ്ര സംഭാവനകൾ മുൻനിർത്തിയാണ് വൈരമുത്തുവിന് പുരസ്‌കാരം നൽകുന്നതെന്നാണ് ജൂറിയുടെ വിലയിരുത്തൽ. 2002-ന് ശേഷം ആദ്യമായാണ് തമിഴ്‌നാട്ടിലേക്ക് ജ്ഞാനപീഠമെത്തുന്നത്. Content Highlights: chinmayi sripaada reacts against vairamuthu jnanpith award Published: 14 Mar 2026, 06:52 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ജ്ഞാനപീഠം നേടിയ വൈരമുത്തുവിനെ അഭിനന്ദിച്ച് കമൽഹാസന്റെ പോസ്റ്റ്; രൂക്ഷമായി വിമർശിച്ച് ചിന്മയി
M
MathrubhumiSource Link
about 2 months ago