ജീ വിതത്തിൽ ആദ്യമായി കിട്ടുന്ന ശമ്പളം കൊണ്ട് പ്രിയപ്പെട്ടവർക്ക് സമ്മാനം വാങ്ങിക്കാൻ ആഗ്രഹിക്കുന്നവരാണ് മിക്കവരും. അത്തരത്തിൽ തന്റെ പ്രിയപ്പെട്ട സഹോദരിക്ക് ആദ്യ ശമ്പളം കൊണ്ട് ഒരു ഐ ഫോൺ സമ്മാനിച്ചിരിക്കുകയാണ് ജർമനിയിൽ നഴ്‌സായി ജോലി ചെയ്യുന്ന ഒരു ഇന്ത്യൻ യുവതി. ഇതിന്റെ വീഡിയോ അവർ ഇൻസ്റ്റഗ്രാമിൽ പങ്കുവെയ്ക്കുകയും ചെയ്തു. To advertise here, 'ജർമനിയിൽ ജോലി ചെയ്യുന്ന ഒരു ഇന്ത്യൻ നഴ്‌സാണ് ഞാൻ. എന്റെ ആദ്യത്തെ ശമ്പളം 1700 യൂറോ ( ഏകദേശം 185000 ഇന്ത്യൻ രൂപ) ആയിരുന്നു. എനിക്കായി ഞാൻ ഒന്നും വാങ്ങിയില്ല. പകരം എന്റെ സഹോദരിക്ക് ഒരു ഐ ഫോൺ 16 വാങ്ങിക്കൊടുത്തു. അത് തുറന്നു നോക്കിയപ്പോൾ അവൾ കരഞ്ഞുപോയി. എന്റെ ആദ്യത്തെ ശമ്പളം അവൾക്കുള്ളതാണെന്ന് ഞാൻ വർഷങ്ങൾക്ക് മുമ്പ് തന്നെ അവൾക്ക് വാക്ക് നൽകിയതാണ്. ജർമനി അത് സാധ്യമാക്കിത്തന്നു. പിന്നീട് പണം സമ്പാദിച്ച് അച്ഛന് ഞാൻ ഒരു കാറും സമ്മാനിച്ചു. ഇതിനുവേണ്ടിയാണ് ഞാൻ ഇവിടെ വന്നത്.' -റിയ വീഡിയോയിൽ പറയുന്നു. 'നിങ്ങളുടെ ആദ്യ ശമ്പളം കൊണ്ട് നിങ്ങളെന്ത് ചെയ്യും?' എന്ന ക്യാപ്ഷനോടെയാണ് റിയ എന്ന യുവതി വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിന് താഴെ ഒട്ടേറെപ്പേരാണ് അവരെ അഭിനന്ദിച്ച് കമന്റ് ചെയ്തത്. കുടുംബത്തിന് പ്രാധാന്യം നൽകുന്നവർക്ക് എപ്പോഴും വിജയം മാത്രമേയുണ്ടാകൂ എന്നാണ് ഒരാൾ കുറിച്ചത്. 'ആളുകൾ എന്തിനാണ് വിദേശത്തേക്ക് പോകുന്നതെന്നും ഇത്രയധികം കഠിനാധ്വാനം ചെയ്യുന്നതെന്നും നിങ്ങളെപ്പോലുള്ളവരുടെ കഥകൾ ഓർമിപ്പിക്കുന്നു' എന്നായിരുന്നു മറ്റൊരു കമന്റ്. Content Highlights: Highlights the emotional journey of Indian nurses working in Germany., Showcases the cultural value of prioritizing family obligations over personal luxury. Published: 19 Apr 2026, 10:02 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ജർമനിയിൽ നഴ്‌സായി, ആദ്യ ശമ്പളം 2 ലക്ഷത്തോളം; സഹോദരിക്ക് ഐ ഫോൺ വാങ്ങിക്കൊടുത്ത് വാക്ക് പാലിച്ച് യുവതി
M
MathrubhumiSource Link
21 days ago