മൂഴിക്കുളം : മൂഴിക്കുളം ശാല ഏർപ്പെടുത്തിയ അഞ്ചാമത് ഡോ. സി.ആർ. രാജഗോപാലൻ ഞാറ്റുവേല പുരസ്കാരം ശ്രീകുമാർ കൂപ്പിള്ളിലിന് മുൻവർഷത്തെ പുരസ്കാര ജേതാക്കളായ ഹരിപ്പാട് ഠാണപ്പടിയിലെ പ്രകൃതി ജൈവ കലവറയിലെ വാണി -വിജിത്ത് എന്നിവർ സമ്മാനിച്ചു. 10,000 രൂപ, മംഗളപത്രം, സർട്ടിഫിക്കറ്റ്, പുസ്തകങ്ങൾ എന്നിവ ഉൾപ്പെടുന്നതാണ് പുരസ്കാരം. To advertise here, നാടൻ വിത്തുകളുടെ സംരക്ഷകനായ ശ്രീകുമാർ കഴിഞ്ഞ 25 വർഷമായി കേരളത്തിൽ നാടൻ പച്ചക്കറി വിത്തുകൾ, തൈകൾ, പച്ചക്കറികൾ എന്നിവ വിതരണം ചെയ്തുവരുന്നു. ശ്രീ അഗ്രി ഫാമിന്റെ ഉടമയാണ്. മൂഴിക്കുളം ശാലയുടെ 23-ാം വാർഷികത്തിൽ നടന്ന ചടങ്ങിൽ ഡോ. എസ്.കെ. വസന്തൻ, ഡോ. എം.പി. മത്തായി, ടി.ആർ. പ്രേംകുമാർ, ഡോ. അനൂപ്, ഹരി എന്നിവർ സംസാരിച്ചു. നന്ദൻ പ്രതാപ് നമ്മാഴ് വാർ കവിത ആലപിച്ചു. നടനും ചിത്രകാരനുമായ മിനോൺ വസന്തൻ മാഷിന്റെ ചിത്രം വരച്ചുനൽകി. പേരാൽ സംരക്ഷണ നിധി ഏറ്റുവാങ്ങി. നാടൻ പച്ചക്കറിത്തൈകളും വിത്തുകളും വിതരണം ചെയ്തു. നാട്ടുചന്തയും ആടലോടകം അടുക്കളയുമുണ്ടായിരുന്നു. Published: 21 Mar 2026, 01:21 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
