മൂവി ഡെസ്ക് Last Updated: 22 April 2026, 09:48 PM IST വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ഒരു മുന്നണിയുമായും സഖ്യമില്ലാതെ ഒറ്റയ്ക്ക് മത്സരിക്കാനാണ് വിജയ് തീരുമാനിച്ചിരിക്കുന്നത്. വിജയ് | ഫോട്ടോ: PTI ത മിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടനും ടിവികെ നേതാവുമായ വിജയ് നടത്തിയ ഒരു പ്രസംഗം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. തന്നെ വെറുമൊരു നടനായി മാത്രം കണ്ട് തള്ളിക്കളയുന്നവർക്കുള്ള ശക്തമായ മറുപടിയാണ് അദ്ദേഹം ഈ പ്രസംഗത്തിലൂടെ നൽകിയത്. ഏപ്രിൽ 23-ന് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി തന്റെ രാഷ്ട്രീയ നിലപാടുകൾ അദ്ദേഹം ഈ വേദിയിൽ ആവർത്തിച്ചു. To advertise here, തന്നെ കേവലം ഒരു നടനെന്ന് വിളിച്ച് പരിഹസിക്കുന്ന മന്ത്രിമാർക്കും രാഷ്ട്രീയ എതിരാളികൾക്കും വിജയ് പ്രസംഗത്തിലൂടെ ചുട്ട മറുപടി നൽകി. താൻ നടനാണെന്ന കാര്യത്തിൽ പുതുതായി ഒന്നുമില്ല എന്ന് പരിഹാസരൂപേണ അദ്ദേഹം പറഞ്ഞു. രാഷ്ട്രീയത്തിൽ താൻ അഭിനയിക്കാറില്ല. രാഷ്ട്രീയത്തിൽ നാടകങ്ങൾ കളിക്കുന്നത് ആരാണെന്ന് ജനങ്ങൾക്കറിയാം. അങ്ങനെയുള്ളവരെയാണ് യഥാർത്ഥത്തിൽ നടീനടന്മാർ എന്ന് വിളിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. "വിജയ് ഒരു നടനാണ്, വിജയ് ഒരു നടനാണ്... എന്ന് പറയുന്ന ഒരു മന്ത്രിയുണ്ട്. അതെ, ഞാൻ ഒരു നടനാണ്. അദ്ദേഹം പുതിയതായി എന്തോ കണ്ടെത്തിയതുപോലെയാണ് ഇത് പറയുന്നത്. പക്ഷേ ഞാൻ രാഷ്ട്രീയത്തിൽ അഭിനയിച്ചിട്ടില്ല. രാഷ്ട്രീയത്തിൽ പ്രവേശിച്ചതിനു ശേഷം ഞാൻ അഭിനയിച്ചിട്ടില്ല. നിങ്ങൾ നാടകത്തിന് മുകളിൽ നാടകം കളിക്കുകയാണ്, അപ്പോൾ നിങ്ങളെ നാടക അഭിനേതാക്കളെന്ന് വിളിക്കാമോ? നിങ്ങളെയെല്ലാം അപകടകാരികളായ നാടകക്കമ്പനികളെന്ന് പറയാമോ?" വിജയ് ചോദിച്ചു. കഴിഞ്ഞ വർഷം കരൂരിൽ നടന്ന ടിവികെ റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് 40-ലധികം പേർ മരിച്ച സംഭവത്തിൽ വിജയ് വികാരാധീനനായാണ് സംസാരിച്ചത്. "എന്തിനാണ് നിങ്ങൾ എന്നെ കുറ്റപ്പെടുത്തുന്നത്? ഞങ്ങൾ ഇതിനെക്കുറിച്ച് സംസാരിക്കുകയില്ല എന്ന് നിങ്ങൾ ഒരു വീഡിയോ ഉണ്ടാക്കി, ഇപ്പോൾ അതിന് എന്നെ കുറ്റപ്പെടുത്തുന്നു. പോലീസ് എനിക്ക് അനുമതി നൽകിയ സമയത്താണ് ഞാൻ അവിടെയുണ്ടായിരുന്നത്. എല്ലാം ലൈവാണ്, നിങ്ങൾക്ക് മര്യാദയില്ലേ?" വിജയ് കൂട്ടിച്ചേർത്തു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ഒരു മുന്നണിയുമായും സഖ്യമില്ലാതെ ഒറ്റയ്ക്ക് മത്സരിക്കാനാണ് വിജയ് തീരുമാനിച്ചിരിക്കുന്നത്. തമിഴ്‌നാട്ടിൽ ഭരണപരമായ വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് അദ്ദേഹം വാഗ്ദാനം നൽകി. സിനിമയിൽ നിന്ന് പൂർണ്ണമായും വിട്ടുമാറി രാഷ്ട്രീയത്തിൽ സജീവമാകാനാണ് വിജയ് ലക്ഷ്യമിടുന്നത്. അദ്ദേഹത്തിന്റെ അവസാന ചിത്രമായ 'ജനനായകൻ'റിലീസിനായി ഒരുങ്ങുന്ന ഘട്ടത്തിലാണ് ഈ സുപ്രധാന രാഷ്ട്രീയ നീക്കങ്ങൾ നടക്കുന്നത്. ജനുവരിയിൽ പൊങ്കൽ റിലീസായി എത്തേണ്ടിയിരുന്ന ചിത്രത്തിന് ഇതുവരെ പ്രദർശനാനുമതി ലഭിച്ചിട്ടില്ല. Content Highlights: During his final election push in Chennai, TVK leader Vijay slammed ruling party ministers for mocking his acting background and held the government accountable for the Karur stampede, while reaffirming his commitment to political reform. Published: 22 Apr 2026, 09:48 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ഞാൻ നടൻ തന്നെയാണ്, അതിൽ പുതുമയൊന്നുമില്ല, പക്ഷേ രാഷ്ട്രീയത്തിൽ അഭിനയിച്ചിട്ടില്ല -വിജയ്
M
MathrubhumiSource Link
18 days ago