റെ ഡ് കാർപ്പറ്റിൽ ഭാര്യ ഐശ്വര്യാ റായിയോടൊപ്പം നടക്കാൻ തനിക്ക് ഭയമാണെന്ന് വെളിപ്പെടുത്തി നടൻ അഭിഷേക് ബച്ചൻ. അത്തരം വലിയ പരിപാടികളിൽ പങ്കെടുക്കാൻ തനിക്ക് ചമ്മലാണെന്നും അഭിഷേക് ബച്ചൻ വെളിപ്പെടുത്തി. ഐശ്വര്യയെപ്പോലുള്ളവർ അക്കാര്യത്തിൽ പ്രൊഫഷണലാണെന്നും മികച്ച രീതിയിൽ അത്തരം സാഹചര്യം കൈകാര്യംചെയ്യുമെന്നും അഭിഷേക് കൂട്ടിച്ചേർത്തു. To advertise here, ‘എന്റെ ഭാര്യയെ നിങ്ങൾ കണ്ടിട്ടുണ്ടോ? റെഡ് കാർപ്പറ്റിൽ അവൾ നിൽക്കുന്നത് കണ്ടിട്ടുണ്ടോ? റെഡ് കാർപ്പറ്റിൽ നിൽക്കുന്നതാണ് എനിക്ക് ഏറ്റവും ഭയമുള്ള കാര്യം. അവൾ കൂടെയുണ്ടെങ്കിൽ അങ്ങേയറ്റം പേടിയാണ്. അവരെല്ലാം പ്രൊഫഷണലുകളാണ്, അക്കാര്യത്തിൽ അവർ മികച്ചവരാണ്. ഞാൻ ഒരു മരക്കട്ട പോലെയാണ്. എന്തുചെയ്യണമെന്നറിയില്ല. കൈ പോകറ്റിലിടണോ എന്നൊക്കെ ആലോചിക്കും. ഞാൻ അസ്വസ്ഥനാവും’- അഭിഷേക് ബച്ചൻ തുറന്നുപറഞ്ഞു. തന്റെ അവസ്ഥ കാണുന്ന ഫോട്ടോഗ്രാഫർമാർ ഒരിക്കൽക്കൂടെ നന്നായി ചിരിക്കാനൊക്കെ ആവശ്യപ്പെടാറുണ്ടെന്നും അഭിഷേക് പറഞ്ഞു. അത്തരമൊരു അവസരത്തിൽ താൻ ദേഷ്യത്തിലാണെന്ന് അവർ തെറ്റിദ്ധരിച്ചെന്നും നടൻ പറഞ്ഞു. ‘ഞങ്ങൾ എന്ത് തെറ്റാണ് ചെയ്തത്?, നിങ്ങൾക്കെന്താണ് ഇത്ര നീരസം’, എന്ന് അവർ ചോദിച്ചിരുന്നു. അവരോട് സോറി പറഞ്ഞാണ് താൻ അവിടെനിന്ന് പോയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാൻ ഫിലിം ഫെസ്റ്റിവലിൽ ഉൾപ്പെടെ ഐശ്വര്യ റെഡ് കാർപ്പറ്റ് ഇവന്റുകളിൽ സ്ഥിരം സാന്നിധ്യമാണ്. മകൾ ആരാധ്യയാണ് ഐശ്വര്യക്കൊപ്പം ഉണ്ടാവാറുള്ളത്. 2000-ത്തിന്റെ തുടക്കത്തിൽ പരിചയപ്പെട്ട ഐശ്വര്യയും അഭിഷേകും 2007 ഏപ്രിലിലാണ് വിവാഹിതരായത്. അതിനുമുമ്പ് ‘ധൂം 2’, ‘ഗുരു’ തുടങ്ങിയ ചിത്രങ്ങളിൽ ഒന്നിച്ചഭിനയിച്ചിരുന്നു. 2011-ലാണ് ഏകമകളായ ആരാധ്യ ജനിച്ചത്. Content Highlights: Abhishek Bachchan feels uncomfortable and awkward on red carpets. He praises Aishwarya Rai's professionalism at high-profile events. Abhishek recounts funny instances of photographers misinterpreting his nervousness as anger. Aishwarya remains a global icon at events like the Cannes Film Festival Published: 05 Apr 2026, 10:09 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ഞാൻ മരക്കട്ട പോലെ, ഐശ്വര്യ റായ്ക്കൊപ്പം റെഡ് കാർപ്പറ്റിൽ നടക്കാൻ പേടിയാണ്- അഭിഷേക് ബച്ചൻ
M
MathrubhumiSource Link
about 1 month ago