ഞാൻ സിനിമയിൽ നിലനിൽക്കാൻ കാരണം രൺവീർ സിങ്, എന്റെ ഭാഗ്യനക്ഷത്രം-മൃണാൾ ഠാക്കൂർ

ഞാൻ സിനിമയിൽ നിലനിൽക്കാൻ കാരണം രൺവീർ സിങ്, എന്റെ ഭാഗ്യനക്ഷത്രം-മൃണാൾ ഠാക്കൂർ

M
MathrubhumiSource Link
Lifestyle Desk Last Updated: 08 April 2026, 10:20 AM IST രൺവീർ സിങ് ഈ വിജയങ്ങളെല്ലാം അർഹിക്കുന്നുവെന്നും മൃണാൾ കൂട്ടിച്ചേർത്തു രൺവീർ സിങ്, മൃണാൾ ഠാക്കൂർ | Photos: AFP, Facebook ര ൺവീർ സിങ്ങിന്റെ ധുരന്ധർ: ദി റിവഞ്ച് വമ്പൻ വിജയമായതിൽ സന്തോഷം പ്രകടിപ്പിച്ച് നടി മൃണാൾ ഠാക്കൂർ. താൻ സിനിമയിൽ നിലനിൽക്കാൻ കാരണം രൺവീറാണെന്നും രൺവീർ തന്റെ ഭാഗ്യനക്ഷത്രമാണെന്നും മൃണാൾ പറഞ്ഞു. രൺവീർ അലഹ്ബാദിയയുടെ പോഡ്കാസ്റ്റിൽ സംസാരിക്കുകയായിരുന്നു താരം. To advertise here, 'എന്റെ ഹൃദയം സന്തോഷം കൊണ്ട് തുടിക്കുകയാണ്. രൺവീറാണ് എന്റെ ഭാഗ്യനക്ഷത്രം. ഞാൻ സിനിമയിൽ നിലനിൽക്കുന്നതിന്റെ ഒന്നാമത്തെ കാരണം അദ്ദേഹമാണ്. ഞാൻ രൺവീറിനൊപ്പം പരസ്യചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ആ പരസ്യം ഹിറ്റായതിനെ തുടർന്നാണ് സിനിമാപ്രവർത്തകർ എന്നെ ശ്രദ്ധിച്ചുതുടങ്ങിയത്. അതിന്റെ മുഴുവൻ ക്രെഡിറ്റും ഞാൻ രൺവീറിന് നൽകുന്നു. ഈ മനുഷ്യൻ എന്നെ വളരെയധികം സഹായിച്ചു. ഇത്രയും പോസിറ്റീവായ മനുഷ്യൻ വേറെയില്ല. ഈ വിജയങ്ങളെല്ലാം അദ്ദേഹം അർഹിക്കുന്നു.'-മൃണാൾ ഠാക്കൂർ പറഞ്ഞു. സൂപ്പർഹിറ്റ് ചിത്രമായ ധുരന്ധറിന്റെ രണ്ടാം ഭാഗം ധുരന്ധർ: ദി റിവഞ്ച് മാർച്ച് 19-നാണ് തിയേറ്ററുകളിലെത്തിയത്. ഹിന്ദിക്ക് പുറമെ എല്ലാ ദക്ഷിണേന്ത്യൻ ഭാഷകളിലും ചിത്രം തിയേറ്ററുകളിലെത്തി. പാകിസ്താനിലേക്ക് പോയ ഇന്ത്യൻ ചാരൻ ഹംസ അലി മസാരിയായി രൺവീർ സിങ് തകർത്താടിയ ചിത്രം ഇതിനകം ആയിരം കോടിയിലേറെ നേടിക്കഴിഞ്ഞു. Content Highlights: Actress Mrunal Thakur, in a heartfelt conversation on Ranveer Allahbadia's podcast, credited superstar Ranveer Singh for her career growth. She called him her "lucky star" and shared how a successful advertisement with him initially brought her to the attention of filmmakers. Mrunal also celebrated the massive success of their latest film, 'Dhurandhar: The Revenge', which has surpassed the ₹1000 crore mark globally since its March 19 release. Published: 08 Apr 2026, 10:20 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഞാൻ സിനിമയിൽ നിലനിൽക്കാൻ കാരണം രൺവീർ സിങ്, എന്റെ ഭാഗ്യനക്ഷത… | Boolokam