ഞെട്ടിക്കുന്ന അപകടം; രണ്ടായി മുറിഞ്ഞ് ആഡംബര എസ്‌യുവി; അദ്ഭുതകരമായി ഡ്രൈവറുടെ രക്ഷപ്പെടൽ

ഞെട്ടിക്കുന്ന അപകടം; രണ്ടായി മുറിഞ്ഞ് ആഡംബര എസ്‌യുവി; അദ്ഭുതകരമായി ഡ്രൈവറുടെ രക്ഷപ്പെടൽ

M
MathrubhumiSource Link
Auto Desk Last Updated: 03 Apr 2026, 08:55 pm IST വാഹനം അമിത വേഗത്തിലായിരുന്നു എന്നതാണ് അപകടത്തിനുള്ള പ്രധാന കാരണമായി ഡണ്‍വുഡി പോലീസ് പറയുന്നത്. വാഹനത്തിന്റെ അപകട ദൃശ്യം | Photo: Facebook/Dunwoody Police Department വാ ഹനാപകടങ്ങളുടെ നിരവധി ദൃശ്യങ്ങളാണ് നിത്യേനയെന്നോണം സാമൂഹിക മാധ്യമങ്ങളിൽ നിറയുന്നത്. ഇതിൽ ചെറിയ വാഹനങ്ങളെന്നോ കോടികൾ വിലയുള്ള ആഡംബര കാറുകൾ എന്നോ വ്യത്യാസവുമില്ല. ചില അപകടങ്ങളിലെ യാത്രക്കാരുടെ രക്ഷപ്പെടലും വളരെയേറെ അദ്ഭുതപ്പെടുത്തുന്നവയാണ്. ഇത്തരത്തിലൊരു അപകടമാണ് ഇപ്പോൾ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്. To advertise here, ജോർജിയയിലാണ് ഈ ഞെട്ടിപ്പിക്കുന്ന അപകടം. ജർമൻ അത്യാഡംബര വാഹന നിർമാതാക്കളായ പോർഷെയുടെ എസ്‌യുവി മോഡലായ കയേൻ ആണ് അപകടത്തിൽപെട്ട വാഹനം. ഇടിയുടെ ആഘാതത്തിൽ വാഹനം രണ്ട് കക്ഷണങ്ങളായി മുറിഞ്ഞ് പോയതാണ് ചിത്രങ്ങളിലുള്ളത്. ഡ്രൈവർ ക്യാബിനും രണ്ടാം നിര സീറ്റുകളുമാണ് രണ്ടായി മുറിഞ്ഞ് പോയിരിക്കുന്നത്. എന്നാൽ, ഇത്രയും വലിയ അപകടമുണ്ടായിട്ടും ഡ്രൈവർക്കു കാര്യമായ പരിക്കുകൾ ഉണ്ടായിട്ടില്ലെന്നതാണ് അദ്ഭുതം. വളരെ ചെറിയ പരിക്കുകളോടെയാണ് അദ്ദേഹത്തെ വാഹനത്തിൽനിന്നു പുറത്തെത്തിച്ചത്. കയേനിന്റെ എസ് വേരിയന്റിലുള്ള വാഹനമാണ് അപകടത്തിൽ പെട്ടതെന്നാണ് സൂചന. ഇതിലെ കാർബൺ സെറിമിക ബ്രേക്കുകളും സ്‌പോർട്ട് എക്‌സ്‌ഹോസ്റ്റുമാണ് ഇത് എസ് വേരിയന്റാണെന്ന് സൂചിപ്പിക്കുന്നത്. Photo: Facebook/Dunwoody Police Department പിൻഭാഗത്തെ സീറ്റുകളുടെ പ്ലാറ്റ്‌ഫോമിൽനിന്ന് മുൻഭാഗം വേർപ്പെട്ട് കുറച്ച് ദൂരെയായാണ് കിടക്കുന്നത്. ഏതാനും ചില വയറുകളും എക്‌സ്‌ഹോസ്റ്റ് പൈപ്പ് ഉൾപ്പെടെയുള്ള ഭാഗങ്ങളും മറ്റ് ചില പാർട്‌സുകളും മാത്രമാണ് മുറിയാതെ ശേഷിക്കുന്നത്. വാഹനത്തിന്റെ ഡ്രൈവർ കംപാർട്ട്‌മെന്റ് പൂർണമായും തകർന്ന നിലയിലാണെന്നാണ് മറ്റൊരു ചിത്രത്തിൽ കാണുന്നത്. എയർബാഗുകൾ എല്ലാം വിന്യസിച്ച നിലയിലുമാണ്. വാഹനം അമിതവേഗത്തിലായിരുന്നു എന്നതാണ് അപകടത്തിനുള്ള പ്രധാന കാരണമായി ഡൺവുഡി പോലീസ് പറയുന്നത്. ഡ്രൈവർക്കു നിസാരമായ പരിക്കുകൾ മാത്രമേ ഉണ്ടായിട്ടുള്ളൂവെന്നും അപകടസമയത്ത് വാഹനത്തിന്റെ വേഗത എത്ര  ആയിരുന്നുവെന്നത് കൃത്യമായി തിരിച്ചറിയാൻ സാധിച്ചിട്ടില്ലെന്നുമാണ് പോലീസ് പറയുന്നത്. വാഹനത്തിന്റെ സീറ്റുകൾക്ക് മാത്രമാണ് കേടുപാടുകൾ സംഭവിക്കാത്തതെന്നും പോലീസ് അറിയിച്ചു. Source Content Highlights: A Porsche Cayenne S was split in two during a high-speed collision in Georgia., Despite the total destruction of the vehicle, the driver sustained only minor injuries., Police confirmed the accident was caused by excessive speed., The vehicle's structural integrity and airbag deployment played a role in the driver's survival., This 2026 incident highlights the unpredictable nature of high-speed road accidents. Published: 03 Apr 2026, 08:54 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഞെട്ടിക്കുന്ന അപകടം; രണ്ടായി മുറിഞ്ഞ് ആഡംബര എസ്‌യുവി; അദ്ഭു… | Boolokam