ടാറിന് ക്ഷാമം; റോഡ് നവീകരണം നീളുന്നു

ടാറിന് ക്ഷാമം; റോഡ് നവീകരണം നീളുന്നു

പാലക്കാട്-കുളപ്പുള്ളി പാത അഞ്ച് കിലോമീറ്റർ നവീകരണം നടപ്പിലായില്ല To advertise here, കുളപ്പുള്ളി : അപകടക്കുഴികൾ നിറഞ്ഞ പാലക്കാട്-കുളപ്പുള്ളി പാത നവീകരിക്കുമെന്ന് പറഞ്ഞിട്ട് മാസം എട്ടായി. പക്ഷേ നവീകരണം മാത്രം നടന്നില്ല. ഇപ്പോഴാകട്ടെ ബിറ്റുമിന് (ടാറ്) വിലയും കൂടി, ലഭ്യതയും കുറഞ്ഞു. ഇതോടെ പാത നവീകരണം പ്രതിസന്ധിയിലായി. തൃക്കങ്ങോട് മുതൽ വാണിയംകുളം വരെയും കൂനത്തറ മുതൽ കുളപ്പുള്ളി വരെയുമാണ് നിലവിൽ നവീകരിക്കുന്നത്. അഞ്ചു കിലോമീറ്റർ ദൂരമാണ് പൂർണമായും ടാറിങ് ചെയ്യുന്നത്. ഇതിനായി അഞ്ചു കോടി രൂപയുടെ ദർഘാസ് നടപടികൾ പൂർത്തിയാവുകയും ചെയ്തിരുന്നു. നവീകരണം മാത്രം നടന്നില്ല. കുളപ്പുള്ളി മുതൽ കെ.എസ്.ഇ.ബി. വരെയുള്ള 500 മീറ്റർ ദൂരം ബി.എം. പൂർണമായും ചെയ്തു. ആറാണിയിലാകട്ടെ പാതയുടെ ഒരുവശം മാത്രം 200 മീറ്ററോളം ബി.എം. മാത്രമാണ് ചെയ്തത്. ഇതോടെ ഇവിടെ റോഡിന്റെ നിരപ്പു വ്യത്യാസം കാരണം ഇവിടങ്ങളിൽ ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നതിന് കാരണമാകുന്നു. കുളപ്പുള്ളിയിൽ കെ.എസ്.ഇ.ബി.യുടെ കേബിൾ ഇടുന്ന പ്രവൃത്തികൾ പൂർത്തിയാക്കാത്തതാണ് നവീകരണം താമസം നേരിട്ടതെന്ന് പൊതുമരാമത്ത് വിഭാഗം അറിയിച്ചു. മഴയ്ക്കുമുൻപ് തന്നെ ബി.എം.ബി.സി. പൂർത്തീകരിക്കാൻ ശ്രമിക്കുമെന്ന് പൊതുമരാമത്ത് വിഭാഗം പറഞ്ഞു. വാണിയംകുളത്തും, മനിശ്ശീരി, ആറാണി ഭാഗങ്ങളിൽ നിറയെ അപകടക്കുഴികളാണ്. പലതവണ അപകടങ്ങൾ ഉണ്ടായിട്ട് കുഴികളടച്ചെങ്കിലും ഫലമുണ്ടായില്ല. പാലക്കാട്-കുളപ്പുള്ളി പാത നിർമിച്ചിട്ട് 15 വർഷത്തിലേറെയായി. ചില ഭാഗങ്ങളിൽ മാത്രം റീ ടാറിങ് നടത്തിയിരുന്നു. എന്നാൽ, ടാറിങ് ചെയ്യാത്ത ഭാഗങ്ങളിലാകട്ടെ റോഡ് പ്രതലം മിനുസമുള്ളതായി തീർന്നിരിക്കുകയാണ്. ഇതോടെ വാഹനങ്ങൾ ബ്രേക്ക് ചെയ്യുമ്പോൾ തെന്നി പോകുന്ന സ്ഥിതിയാണ്. ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരമായി മൂന്നു വർഷം കൂടുമ്പോൾ റീ ടാറിങ് ചെയ്യണമെന്നാണ് പൊതുമരാമത്ത് അധികൃതർ പറയുന്നത്. Published: 18 Apr 2026, 03:42 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ടാറിന് ക്ഷാമം; റോഡ് നവീകരണം നീളുന്നു — Mathrubhumi | Boolok… | Boolokam