ടാറ്റ ഇലക്ട്രിക്ക് വാഹനങ്ങളിലേക്ക് സർപ്രൈസ് എൻട്രി; ഉത്സവകാല അഥിതിയായി സഫാരി ഇവി

ടാറ്റ ഇലക്ട്രിക്ക് വാഹനങ്ങളിലേക്ക് സർപ്രൈസ് എൻട്രി; ഉത്സവകാല അഥിതിയായി സഫാരി ഇവി

M
MathrubhumiSource Link
Auto Desk Last Updated: 04 April 2026, 03:49 PM IST ടൈറോണ എന്ന കോഡ്‌നെയിമിലാണ് സഫാരിയുടെ ഇവി നിർമിക്കുന്നത്. ടാറ്റ സഫാരി | Photo: Tata Motors ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപണിയുടെ മേധാവിത്വം നിലവിൽ ടാറ്റ മോട്ടോഴ്‌സിനാണെങ്കിലും ഇത് അത്ര ഭദ്രമല്ല. മഹീന്ദ്രയുടെ ഇലക്ട്രിക് വാഹനനിരയിലേക്ക് കൂടുതൽ മോഡലുകൾ എത്തുന്നതും ഈ മേഖലയിൽ എംജി മോട്ടോഴ്‌സ് പിടിമുറുക്കുന്നതും ബി.വൈ.ഡി, വിൻഫാസ്റ്റ് പോലെയുള്ള കമ്പനികളുടെ വളർച്ചയുമെല്ലാം ടാറ്റ മോട്ടോഴ്‌സിന്  ഭീഷണികളാണ്. ഇത് മറികടക്കാനുള്ള അണിയറനീക്കങ്ങളും ടാറ്റ മോട്ടോഴ്‌സിൽ ശക്തമാണ്. To advertise here, ടാറ്റയുടെ വാഹനനിരയിലെ എസ്‌യുവി മോഡലായ സഫാരിയുടെ ഇലക്ട്രിക് പതിപ്പ് പുറത്തിറക്കുകയെന്നതാണ് ഇവി നിരയെ ശക്തിപ്പെടുത്തുന്നതിനായി സ്വീകരിച്ചിരിക്കുന്ന പുതിയ നീക്കം. ഇന്ത്യയിലെ വരുന്ന ഉത്സവ സീസണിന്റെ ഭാഗമായി സഫാരിയുടെ ഇലക്ട്രിക് മോഡൽ നിരത്തുകളിൽ എത്തുമെന്നാണ് ഓട്ടോകാർ ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. സഫാരിയുടെ വരവോടെ നിലവിൽ ഹാരിയർ ഇലക്ട്രിക് കൈയാളുന്ന ഫ്‌ളാഗ്ഷിപ്പ് ഇവി പട്ടം സഫാരി ഇലക്ട്രിക്കിലേക്ക് മാറും. ടൈറോണ എന്ന കോഡ്‌നെയിമിലാണ് സഫാരിയുടെ ഇവി നിർമിക്കുന്നത്. ഹാരിയർ ഇലക്ട്രിക്കിന് അടിസ്ഥാനമൊരുക്കുന്ന ആക്ടി.ഇവി പ്ലസ് പ്ലാറ്റ്‌ഫോമിലാണ് സഫാരി ഇവിയും നിർമിക്കുന്നത്. ഇതൊരു ബോൺ ഇലക്ട്രിക് വാഹനമല്ല, മറിച്ച് ഐസ് എൻജിൻ വാഹനത്തിന്റെ ഇവി പതിപ്പ് മാത്രമാണെന്നാണ് നിർമാതാക്കൾ ഓർമപ്പെടുത്തുന്നത്. ബാറ്ററിയും ഇലക്ട്രിക് മോട്ടോറും ഉൾപ്പെടെയുള്ള മെക്കാനിക്കൽ ഫീച്ചറുകളും ഹാരിയർ ഇവിയുമായി പങ്കിട്ടായിരിക്കും സഫാരി ഇലക്ട്രിക് എത്തുക. സിംഗിൾ റിയർ മോട്ടോർ സംവിധാനത്തിൽ ഒരുങ്ങുന്ന 65 കിലോവാട്ട്, 75 കിലോവാട്ട് ബാറ്ററി പാക്ക് മോഡലുകളും, ഡ്യുവൽ മോട്ടോർ ഓൾ വീൽ ഡ്രൈവ് സംവിധാനത്തിലും സഫാരി ഇലക്ട്രിക് എത്തിയേക്കും. ഹാരിയർ 75 കിലോവാട്ട് റിയർ വീൽ ഡ്രൈവ് പതിപ്പിന് 627 കിലോമീറ്ററും ഓൾ വീൽ ഡ്രൈവ് പതിപ്പിന് 622 കിലോമീറ്റർ റേഞ്ചുമാണ് എആർഎഐ സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്. 65 കിലോവാട്ട് ബാറ്ററി പാക്ക് മോഡലിന് 538 കിലോമീറ്റർ റേഞ്ചുമാണ് ഉറപ്പ് നൽകുന്നത്. ഇതേ റേഞ്ച് സഫാരിയിലും പ്രതീക്ഷിക്കാം. ഹാരിയർ ഇലക്ട്രിക്കിൽ നൽകിയിട്ടുള്ള വിവിധ ടെറൈൻ മോഡുകളും സഫാരി ഇവിയിലേക്ക് കൊണ്ടുവന്നേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നോർമൽ, സ്‌നോ, ഗ്രാസ്, മഡ്, സാൻഡ്, റോക്ക് ക്രൗൾ, കസ്റ്റം എന്നീ മോഡുകളാണ് ഹാരിയർ ഇവിയിൽ നൽകിയിരിക്കുന്നത്. മികച്ച യാത്ര അനുഭവം ഉറപ്പാക്കുന്നതിനായി ഫ്രീക്വൻസി ഡാംപേഴ്‌സ് മൾട്ടി ലിങ്ക് സസ്‌പെൻഷനും സഫാരി ഇലക്ട്രിക്കിൽ നൽകും. Source Content Highlights: Safari EV scheduled for 2026 festive season release., Built on the acti.ev plus platform sharing DNA with Harrier EV., Expected 600km+ range with 65kWh and 75kWh battery options., Features dual-motor AWD and multiple terrain response modes., Equipped with multi-link suspension and frequency dampers. Published: 04 Apr 2026, 03:49 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ടാറ്റ ഇലക്ട്രിക്ക് വാഹനങ്ങളിലേക്ക് സർപ്രൈസ് എൻട്രി; ഉത്സവകാ… | Boolokam