ടിം കുക്ക് ആപ്പിൾ സിഇഒ സ്ഥാനത്ത് നിന്ന് പടിയിറങ്ങുന്നു

ടിം കുക്ക് ആപ്പിൾ സിഇഒ സ്ഥാനത്ത് നിന്ന് പടിയിറങ്ങുന്നു

Last Updated: 21 April 2026, 04:56 AM IST ജോൺ ടെർണസ് ആണ് സെപ്തംബർ 1 മുതൽ പുതിയ സിഇഒ ആയി ചുമതലയേൽക്കുക. ടിം കുക്ക് | Photo: AP കാലിഫോർണിയ: ആപ്പിൾ സിഇഒ സ്ഥാനത്ത് നിന്ന് ടിം കുക്ക് പടിയിറങ്ങുന്നു. ഓഗസ്ത് അവസാനം വരെയാവും ഈ പദവിയിൽ തുടരുകയെന്ന് ടിം കുക്ക് പ്രസ്താവനയിൽ അറിയിച്ചു. ജോൺ ടെർണസ് ആണ് ആപ്പിളിന്റെ പുതിയ സിഇഒ ആയി ചുമതലയേൽക്കുക. നിലവിൽ ഹാർഡ് വെയർ എഞ്ചിനീയറിങ് സീനിയർ വൈസ് പ്രസിഡന്റാണ് 50 വയസ്സുകാരൻ ജോൺ ടെർണസ്. സിഇഒ സ്ഥാനത്ത് നിന്ന് മാറിയാലും ടിം കുക്ക് കമ്പനിയുടെ എക്സിക്യൂട്ടിവ് ചെയർമാനായി തുടരുമെന്ന് ആപ്പിൾ അറിയിച്ചിട്ടുണ്ട്.  To advertise here, ആപ്പിൾ പോലെ മഹത്തായ സ്ഥാപനത്തിന്റെ സിഇഒ സ്ഥാനത്ത് പ്രവർത്തിക്കാൻ സാധിച്ചത് ജീവിതത്തിലെ ഏറ്റവും മികച്ച കാര്യമായിരുന്നുവെന്ന് ടിം കുക്ക് പ്രതികരിച്ചു. 1998ലാണ് ടിം കുക്ക് ആപ്പിൾ കമ്പനിയിൽ ചേരുന്നത്. ആപ്പിളിന്റെ നിർണായക ഘട്ടങ്ങളിൽ പ്രവർത്തിച്ച അനുഭവസമ്പത്ത് കുക്കിനുണ്ട്. 2011ൽ ആപ്പിളിന്റെ സഹസ്ഥാപകനായ സ്റ്റീവ് ജോബ്‌സ് ആരോഗ്യകാരണങ്ങളെ തുടർന്ന് മാറി നിന്നതിന് പിന്നാലെയാണ് സിഇഒ ആയി ടിം കുക്ക് ചുമതലയേൽക്കുന്നത്. ആപ്പിളിന്റെ ഉത്പന്ന നിര വികസിപ്പിക്കുകയും ഓഹരി മൂല്യത്തെ അടിസ്ഥാനമാക്കി കമ്പനിയുടെ മൂല്യം ഏകദേശം 4 ട്രില്യൺ ഡോളറായി ഉയർത്തുകയും ചെയ്തുവെന്ന ക്രെഡിറ്റ് ടിം കുക്കിനാണ്. 2001ലാണ് ജോൺ ടെർണസ് ആപ്പിളിന്റെ ഭാഗമാവുന്നത്. പ്രൊഡക്ട് ഡിസൈൻ വിഭാഗത്തിലായിരുന്നു ആദ്യ ജോലി. പിന്നീട് ഹാർഡ് വെയർ എഞ്ചിനീയറിംഗിൽ സീനിയർ വൈസ് പ്രസിഡന്റായി. തുടർന്നുള്ള രണ്ട് പതിറ്റാണ്ടുകളിൽ ഐഫോണുകൾ, ഐപാഡുകൾ, ആപ്പിൾ വാച്ച്, മാക് കമ്പ്യൂട്ടറുകൾ എന്നിവയുൾപ്പെടെ വിവിധ ഉത്പന്നങ്ങളുടെ വികസനത്തിൽ അദ്ദേഹം മുൻനിരയിലുണ്ടായിരുന്നു. 65 വയസ്സുകാരൻ ടിം കുക്ക് പദവിയിൽ നിന്ന് വിരമിച്ചാൽ ആരാവും ആപ്പിളിനെ നയിക്കാനെത്തുകയെന്ന ചോദ്യം ഏറെക്കാലമായി ടെക്ക് ലോകത്ത് സജീവമായിരുന്നു. ആ ചോദ്യത്തിന് കൂടിയാണ് ടിം കുക്കിന്റെ പ്രഖ്യാപനത്തോടെ ഉത്തരമായിരിക്കുന്നത്. Content Highlights: Tim Cook confirms departure from Apple CEO role by September 2026., John Ternus, former head of Hardware Engineering, appointed as the new CEO., Tim Cook's legacy includes growing Apple's market value to $4 trillion., John Ternus has been instrumental in iPhone, iPad, and Mac development since 2001., Tim Cook is expected to remain involved with the company post-transition. Published: 21 Apr 2026, 04:56 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ടിം കുക്ക് ആപ്പിൾ സിഇഒ സ്ഥാനത്ത് നിന്ന് പടിയിറങ്ങുന്നു — Ma… | Boolokam