ടിവി കാണാം, ഫുട്‌ബോളും കാരംസും ചെസ്സുമുണ്ട്; തവനൂർ ജയിലിൽ വിനോദത്തിന് സൗകര്യമില്ലെന്ന പരാതി തള്ളി

ടിവി കാണാം, ഫുട്‌ബോളും കാരംസും ചെസ്സുമുണ്ട്; തവനൂർ ജയിലിൽ വിനോദത്തിന് സൗകര്യമില്ലെന്ന പരാതി തള്ളി

M
MathrubhumiSource Link
മലപ്പുറം: തവനൂർ സെൻട്രൽ ജയിലിൽ അന്തേവാസികൾക്ക് വ്യായാമംചെയ്യാനും വിനോദങ്ങളിൽ ഏർപ്പെടാനും സൗകര്യമില്ലെന്നുള്ള പരാതി മനുഷ്യാവകാശ കമ്മിഷൻ തള്ളി. മഞ്ചേരി എൻ.ഡി.പി.എസ്. കോടതി 15 വർഷം കഠിനതടവിനു ശിക്ഷിച്ച മലപ്പുറം സ്വദേശി സമർപ്പിച്ച പരാതിയാണ് ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് തള്ളിയത്. To advertise here, ദിവസവും ഉച്ചയ്ക്കുശേഷവും അവധിദിവസങ്ങളിൽ രാവിലെ ഒൻപതുമുതൽ അഞ്ചുവരെയും ടി.വി. കാണാൻ സൗകര്യം നൽകിയിട്ടുണ്ടെന്ന് സെൻട്രൽ ജയിൽ സൂപ്രണ്ട് കമ്മിഷനെ അറിയിച്ചു. ഫുട്ബോളും വോളിബോളും കാരംസും ചെസ്സും സെല്ലുകളിൽ ലഭ്യമാണ്. നടുമുറ്റത്ത് വ്യായാമത്തിനും നടക്കാനുമുള്ള സൗകര്യമുണ്ട്. പരാതിക്കാരൻ ഇത്തരം അവസരങ്ങൾ പ്രയോജനപ്പെടുത്താറില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. Content Highlights: Human Rights Commission dismisses prisoner complaint regarding lack of facilities., Official report confirms daily access to TV and indoor/outdoor sports., Central Jail authorities provide evidence of existing exercise areas., Complaint deemed unfounded based on 2026 jail inspection reports. Published: 07 Apr 2026, 07:17 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ടിവി കാണാം, ഫുട്‌ബോളും കാരംസും ചെസ്സുമുണ്ട്; തവനൂർ ജയിലിൽ വ… | Boolokam