ടി- സീരീസ് സ്ഥാപകൻ ഗുൽഷൻ കുമാറിന്റെ സഹോദരൻ ദർശൻ കുമാർ അന്തരിച്ചു

ടി- സീരീസ് സ്ഥാപകൻ ഗുൽഷൻ കുമാറിന്റെ സഹോദരൻ ദർശൻ കുമാർ അന്തരിച്ചു

സംഗീത ലേബലും നിർമാണക്കമ്പനിയുമായ ടി- സീരീസ് സ്ഥാപകൻ ഗുൽഷൻ കുമാറിന്റെ സഹോദരൻ ദർശൻ കുമാർ (70) അന്തരിച്ചു. ശനിയാഴ്ച ഡൽഹിയിലായിരുന്നു അന്ത്യം. To advertise here, 1983-ൽ ഗുൽഷൻ കുമാർ ടി- സീരീസ് സ്ഥാപിച്ചപ്പോൾ മുതൽ സ്ഥാപനത്തിന്റെ വളർച്ചയിൽ ദർശൻ കുമാറും ഒപ്പമുണ്ടായിരുന്നു. ഗുൽഷന്റെ മരണശേഷം ദർശൻ കുമാറിന്റെ മേൽനോട്ടത്തിലായിരുന്നു സ്ഥാപനം പ്രവർത്തിച്ചുവന്നത്. ഗുൽഷൻ കുമാറിന്റെ മക്കളായ ഭൂഷൺ കുമാറിനും കൃഷൺ കുമാറിനുമായിരുന്നു സ്ഥാപനത്തിന്റെ നടത്തിപ്പ്. ബോളിവുഡിൽ ശക്തമായ സ്വാധീനമുള്ള കുടുംബത്തിലെ അംഗമാണെങ്കിലും പ്രശസ്തിയുടെ വെള്ളിവെളിച്ചത്തിൽനിന്ന് മാറിയാണ് ദർശൻ കുമാർ സഞ്ചരിച്ചത്. അദ്ദേഹത്തിന്റെ വിയോഗത്തിൽ സിനിമാ ലോകത്തുനിന്നുള്ള പ്രശസ്തർ ദുഃഖം പ്രകടിപ്പിച്ചു. Content Highlights: Darshan Kumar, brother of T-Series founder Gulshan Kumar, passed away. He played a pivotal role in the development of T-Series since its inception in 1983. He maintained a low profile despite his significant influence in the Bollywood music industry. The Bollywood film fraternity has expressed deep condolences for his passing Published: 20 Apr 2026, 09:08 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ടി- സീരീസ് സ്ഥാപകൻ ഗുൽഷൻ കുമാറിന്റെ സഹോദരൻ ദർശൻ കുമാർ അന്തര… | Boolokam