കോഴിക്കോട് : മലയാളസിനിമയിലെ വമ്പൻ ഹിറ്റുകളുടെ തിരക്കഥാകൃത്തും നടൻ, നാടകരചയിതാവ്, കളിയെഴുത്തുകാരൻ എന്നീ മേഖലകളിൽ മികവുതെളിയിച്ച പ്രതിഭയുമാണ് ടി. ദാമോദരനെന്ന് മാതൃഭൂമി ചെയർമാനും മാനേജിങ് എഡിറ്ററുമായ പി.വി. ചന്ദ്രൻ പറഞ്ഞു. To advertise here, മലയാള ചലച്ചിത്ര കാണികൾ (മക്കൾ) എന്ന സംഘടനയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ടി. ദാമോദരൻ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാഹിത്യകാരൻ പി.ആർ. നാഥൻ അനുസ്മരണ പ്രഭാഷണംനടത്തി. പ്രസിഡന്റ് പി.ഐ. അജയൻ അധ്യക്ഷത വഹിച്ചു. നടനും അഭിഭാഷകനുമായ എം.കെ. അയ്യപ്പനെ ആദരിച്ചു. സി.ഇ. ചാക്കുണ്ണി, ടി.പി. വാസു, കെ.പി.എ. ലത്തീഫ്, പി. പ്രേംചന്ദ്, സുനിൽ കാരന്തൂർ, നവാസ് പൂനൂർ, അജിത മാധവ്, സി. രമേഷ്, എൽസി സുകുമാരൻ, ജോഷി പോൾ, വി. ജയൻ ബാലകൃഷ്ണൻ, ജോസി വി. ചുങ്കത്ത്, എ.പി. ബാലകൃഷ്ണൻ, പത്മനാഭൻ വേങ്ങേരി, വി.പി. സനീബ് കുമാർ എന്നിവർ സംസാരിച്ചു. Published: 29 Mar 2026, 03:39 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
