ടി.എസ്. കനാലിലെ ഡ്രെജ്ജിങ് വീടുകൾക്കു ഭീഷണി

ടി.എസ്. കനാലിലെ ഡ്രെജ്ജിങ് വീടുകൾക്കു ഭീഷണി

M
MathrubhumiSource Link
അമ്പലപ്പുഴ : ടി.എസ്. കനാലിൽ തോട്ടപ്പള്ളി നാലുചിറ പടിഞ്ഞാറേച്ചിറ ഭാഗത്തുനടക്കുന്ന ഡ്രെജ്ജിങ് വീടുകൾക്കു ഭീഷണിയാകുന്നു. വീടുകളുടെ ഭിത്തികൾ പൊട്ടുകയും മേൽക്കൂരയിൽ വിള്ളൽ വീഴുകയും ചെയ്യുന്നതായി പ്രദേശവാസികൾ പറയുന്നു. പുറക്കാട് ഗ്രാമപ്പഞ്ചായത്തിലെ ഏഴ്, 12 വാർഡുകളിൽ താമസിക്കുന്നവരാണ് ഡ്രെജ്ജിങ് മൂലം ബുദ്ധിമുട്ടുന്നത്. To advertise here, കനാലിന്റെ ആഴംകൂട്ടലിന്റെ ഭാഗമായാണ് ഡ്രെജ്ജിങ്. പ്രദേശവാസികൾക്കുണ്ടാകുന്ന ബുദ്ധിമുട്ട് കണക്കിലെടുക്കാതെയാണിത് മുന്നോട്ടുപോകുന്നതെന്നാണു പരാതി. ജലസേചനവകുപ്പിലെ ഉദ്യോഗസ്ഥർ അനീതിക്കു കൂട്ടുനിൽക്കുകയാണെന്ന്‌ ഗ്രാമപ്പഞ്ചായത്തംഗം സിന്ധു ബേബി ജലസേചനമന്ത്രിക്കു നൽകിയ പരാതിയിൽ പറയുന്നു. കനാലിന്റെ ഇരുകരകളിലും താമസിക്കുന്നവർക്ക്‌ ഭീഷണിയുയർത്തി നടത്തിക്കൊണ്ടിരിക്കുന്ന ഡ്രെജ്ജിങ് അടിയന്തരമായി അവസാനിപ്പിക്കണമെന്ന് ഗ്രാമപ്പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.എച്ച്. വിജയൻ ആവശ്യപ്പെട്ടു. Published: 27 Mar 2026, 02:15 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ടി.എസ്. കനാലിലെ ഡ്രെജ്ജിങ് വീടുകൾക്കു ഭീഷണി — Mathrubhumi |… | Boolokam