ടി.കെ. ഗോവിന്ദന്റെ വിജയം മധുരപ്രതികാരം

ടി.കെ. ഗോവിന്ദന്റെ വിജയം മധുരപ്രതികാരം

M
MathrubhumiSource Link
ടി.കെ. ഗോവിന്ദൻ: മലപ്പട്ടത്തുനിന്നുള്ള രണ്ടാമത്തെ എം.എൽ.എ. To advertise here, തളിപ്പറമ്പ് : തിരഞ്ഞെടുപ്പ് പ്രചാരണയോഗങ്ങളിൽ യു.ഡി.എഫ്. സ്ഥാനാർഥി ടി.കെ. ഗോവിന്ദൻ മനസ്സിൽ തട്ടി പറഞ്ഞ ഒരു കാര്യമുണ്ട്. തന്നെ ഇത്രയേറെ വേദനിപ്പിച്ച മറ്റൊരു സംഭവവും ഇല്ലായിരുന്നുവെന്നും അദ്ദേഹം പറയാറുണ്ട്. പാർട്ടി പ്രവർത്തനത്തിനിടെ കഞ്ഞികുടിച്ച കാര്യം സി.പി.എമ്മിലെ പ്രമുഖ നേതാവ് പത്രസമ്മേളനത്തിലും മറ്റും വിളിച്ചുപറഞ്ഞതാണ് മനോവിഷമമുണ്ടാക്കിയത്. അത്തരത്തിലുള്ള ആരോപണങ്ങൾക്കെല്ലാംകൂടിയുള്ള മധുരപ്രതികാരമായി ടി.കെ. ഗോവിന്ദന്റെ ജയം. 1970-ൽ കോൺഗ്രസ് നേതാവ് സി.പി. ഗോവിന്ദൻ നമ്പ്യാരുടെ വിജയാഘോഷത്തിനുശേഷം കോൺഗ്രസുകാർക്ക് ആഹ്ലാദപ്രകടനത്തിന് അവസരമൊരുക്കിയ ജയം. സി.പി.എം. ഒരിക്കലും പ്രതീക്ഷിക്കാത്ത പരാജയം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എം.വി. ഗോവിന്ദൻ 22689 വോട്ടുക്കൾക്ക് വിജയിച്ച മണ്ഡലത്തിൽ വോട്ട്‌ കുറഞ്ഞേക്കുമെന്ന ഭീതിയെ എൽ.ഡി.എഫ്. നേതാക്കളിലുണ്ടായുള്ളൂ. തിരഞ്ഞെടുപ്പിൽ വിജയിച്ച്‌ ടി.കെ. ഗോവിന്ദനെ ആനയിച്ചുകൊണ്ടുള്ള പ്രകടനത്തിൽ യു.ഡി.എഫ്. പ്രവർത്തകരുടെ ആവേശം വ്യക്തമായിരുന്നു. നൂറുകണക്കിന് പ്രവർത്തകരാണ് പ്രകടനത്തിൽ പങ്കെടുത്തത്. അഡ്വ. സോണി സെബാസ്റ്റ്യൻ, പി. മുഹമ്മദ് ഇഖ്ബാൽ, ടി. ജനാർദനൻ, പി.കെ. സുബൈർ, സി.പി.വി. അബ്ദുള്ള തുടങ്ങിയവർ നേതൃത്വംനൽകി. ടി.കെ. ഗോവിന്ദൻ അട്ടിമറിജയം നേടി നിയമസഭയിലെത്തുമ്പോൾ മലപ്പട്ടം എന്ന പാർട്ടി ഗ്രാമത്തിൽനിന്നുള്ള രണ്ടാമത്തെ എം.എൽ.എ.കൂടിയാണ്. 1970-ൽ ഇരിക്കൂറിൽനിന്ന് വിജയിച്ച സി.പി.എമ്മിലെ എ. കുഞ്ഞിക്കണ്ണനാണ് ആദ്യമായി മലപ്പട്ടത്തുനിന്ന് നിയമസഭയിലെത്തിയത്. 1973 നവംബർ 23-ന് നിയമസഭാംഗമായിരിക്കേ അദ്ദേഹം അന്തരിച്ചു. എ. കുഞ്ഞിക്കണ്ണന്റെ നിര്യാണത്തെത്തുടർന്നുള്ള ഉപതിരഞ്ഞെടുപ്പിൽ ഇ.കെ. നായനാർ മത്സരിച്ചതും ഇരിക്കൂറിന്റെ എം.എൽ.എ. ആയതും ചരിത്രമാണ്. മലപ്പട്ടത്ത് പാർട്ടിയെ വളർത്തിയ കുഞ്ഞിക്കണ്ണന് ശേഷമുള്ള തലമുതിർന്ന നേതാവ് ടി.കെ. ഗോവിന്ദൻ യു.ഡി.എഫ്. പിന്തുണയോടെ നിയമസഭയിലെത്തുന്നത്‌ സി.പി.എമ്മിനേറ്റ ഏറ്റവുംവലിയ തിരിച്ചടിയാണ്. എ. കുഞ്ഞിക്കണ്ണനിൽനിന്നാണ് താൻ രാഷ്ട്രീയം പഠിച്ചതെന്ന് ടി.കെ. ഗോവിന്ദൻ തിരഞ്ഞെടുപ്പ് സമയത്ത് പറഞ്ഞിരുന്നു. അനീതിക്കെതിരേ വിട്ടുവീഴ്ചനടത്തരുതെന്ന് പഠിപ്പിച്ചത് അദ്ദേഹമാണെന്നും അതുകൊണ്ടുതന്നെയാണ് പാർട്ടിയുടെപേരിൽ ചില നേതാക്കൾ കാണിക്കുന്ന കൊടിയ അനീതിക്കെതിരേ താൻ എ. കുഞ്ഞിക്കണ്ണന്റെ പാരമ്പര്യത്തിൽനിന്നുകൊണ്ട്‌ പൊരുതിയതെന്നുമാണ് ഗോവിന്ദൻ പറഞ്ഞിരുന്നത്. Published: 05 May 2026, 04:14 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!