ടി.കെ. റോഡിന്റെ വശങ്ങൾ നിരപ്പാക്കുന്നത് ഭാഗികമായി

ടി.കെ. റോഡിന്റെ വശങ്ങൾ നിരപ്പാക്കുന്നത് ഭാഗികമായി

പുല്ലാട് : ടി.കെ. റോഡിന്റെ വശങ്ങൾ നിരപ്പാക്കുന്നത് ഭാഗികമായി. ഇരവിപേരൂർ മുതൽ കുന്നന്താനം വരെ ജൽജീവൻ പൈപ്പുകൾ സ്ഥാപിക്കാനെടുത്ത കുഴികൾ മെറ്റലിട്ട് നികത്തി കോൺക്രീറ്റ് ചെയ്യുന്ന പ്രവൃത്തികൾ പുരോഗമിക്കുന്നു. പൈപ്പ് കുഴിയിലെ രണ്ടടിയോളം മണ്ണ് നീക്കം ചെയ്തതിനുശേഷമാണ് മെറ്റൽ നിരത്തി കോൺക്രീറ്റ് ചെയ്യുന്നത്. പൈപ്പ് കുഴിയിൽനിന്ന് എടുക്കുന്ന മണ്ണ് റോഡിന്റെ മറുവശം ലെവൽ ചെയ്യാനാണ് ഉപയോഗിക്കുന്നത്. കുമ്പനാട് മുതൽ കുന്നന്താനംവരെ റോഡ് വശങ്ങളിൽ മണ്ണ് കൂട്ടിയിടുന്നുണ്ട്. ഈ ഭാഗത്ത് പ്രവർത്തിക്കുന്ന മുപ്പതോളം തട്ടുകടകൾ ഒഴിച്ചാണ് ഇപ്പോൾ മണ്ണിട്ടിരിക്കുന്നത്. നിലവിൽ പ്രവർത്തിക്കുന്നതും പ്രവർത്തിക്കാത്തതുമായ തട്ടുകടകൾ മാറ്റിയില്ലെങ്കിൽ റോഡ് വശങ്ങളിൽ മണ്ണിടുന്നതിന്റെ പ്രയോജനം ലഭിക്കുകയില്ല. To advertise here, തട്ടുകടകൾ പ്രവർത്തിക്കുന്ന സ്ഥലങ്ങൾ റോഡ് ഉപരിതലത്തിൽനിന്നും അരയടിയിൽ കൂടുതൽ താഴ്ന്നാണ് കിടക്കുന്നത്. തട്ടുകടകൾ മാറ്റാൻ നോട്ടീസ് നൽകുമെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതർ പറഞ്ഞെങ്കിലും ഇതുവരെ നടപടിയൊന്നും ആയിട്ടില്ല. പുല്ലാട് ജങ്ഷനിൽ ആലിനുസമീപം റോഡ് വശം കുഴിഞ്ഞാണ് കിടക്കുന്നത്. ഇവിടെയും പ്രവർത്തിക്കുന്നതും പ്രവർത്തിക്കാത്തതുമായ ലോട്ടറി തട്ടുകളാണ് സ്ഥാപിച്ചിട്ടുള്ളത്. ഈ ഭാഗം മണ്ണിട്ട് ഉയർത്തി ടൈൽ പാകണമെന്നാണ് വ്യാപാരികൾ പറയുന്നത്. മുട്ടുമൺ ജങ്ഷന് സമീപവും ഏഴോളം തട്ടുകടകൾ റോഡ് വശങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്. ഈ ഭാഗത്തും റോഡ് വശങ്ങൾ നിരപ്പാക്കേണ്ടതായിട്ടുണ്ട്. പ്ലാവിൻചുവട് ജങ്ഷനും പുല്ലാട് ജങ്ഷനും ഇടയിൽ അഞ്ചോളം തട്ടുകടകളാണ് പ്രവർത്തിക്കുന്നത്. റോഡ് നിരപ്പിൽനിന്ന്‌ ഒരടി താഴ്ചയിലാണ് തട്ടുകടകൾ സ്ഥാപിച്ചിരിക്കുന്നത്. റോഡ് വശങ്ങൾ നിരപ്പാക്കിയില്ലെങ്കിൽ വാഹനങ്ങൾ റോഡിൽ ഒതുക്കാൻ കഴിയില്ല. പുതിയ ടാറിങ് വരുന്നതോടുകൂടി റോഡിന്റെ ഉയരം വീണ്ടും വർധിക്കുമെന്നതിനാൽ റോഡ് വശങ്ങളും അതിനുസരിച്ച് ഉയർത്തണമെന്നാണ് നാട്ടുകാർ പറയുന്നത്. Published: 17 Apr 2026, 02:38 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ടി.കെ. റോഡിന്റെ വശങ്ങൾ നിരപ്പാക്കുന്നത് ഭാഗികമായി — Mathrub… | Boolokam