ടി.കെ.ഗോവിന്ദന്റെ സ്ഥാനാർഥിത്വം; നീരസം മാറാതെ യൂത്ത് കോൺഗ്രസ്, നേതൃത്വത്തിന് പാളിയെന്ന് വിമർശനം

ടി.കെ.ഗോവിന്ദന്റെ സ്ഥാനാർഥിത്വം; നീരസം മാറാതെ യൂത്ത് കോൺഗ്രസ്, നേതൃത്വത്തിന് പാളിയെന്ന് വിമർശനം

M
MathrubhumiSource Link
ശ്രീകണ്ഠപുരം (കണ്ണൂർ): തളിപ്പറമ്പ് നിയോജക മണ്ഡലത്തിൽ ടി.കെ.ഗോവിന്ദനെ യു.ഡി.എഫ്. പിന്തുണയ്ക്കാൻ തീരുമാനിച്ചതിന്റെ നീരസം മാറാതെ യൂത്ത് കോൺഗ്രസ്. രാഷ്ട്രീയസാഹചര്യം മനസ്സിലാക്കുന്നതിൽ കോൺഗ്രസ് നേതൃത്വത്തിന് വലിയ പാളിച്ച പറ്റിയെന്നാണ് യൂത്ത് കോൺഗ്രസ് ഉയർത്തുന്ന വാദം. To advertise here, ടി.കെ.ഗോവിന്ദനെ പിന്തുണയ്ക്കുന്നതിന് പകരം സ്വന്തം സ്ഥാനാർഥി വേണമെന്നായിരുന്നു യൂത്ത് കോൺഗ്രസ് നിലപാട്. അതുവഴി തളിപ്പറമ്പ് മണ്ഡലം പിടിച്ചെടുക്കാനാകുമായിരുന്നുവെന്നും പറയുന്നു. സുവർണാവസരം നേതൃത്വം കളഞ്ഞുകുളിച്ചുവെന്ന ചിന്താഗതിയിലാണ് യുവനിര. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജിൽ മോഹനൻ തളിപ്പറമ്പിൽ വിമതസ്ഥാനാർഥിയായി മത്സരിക്കണമെന്ന് ഒരുവേള തീരുമാനിച്ചിരുന്നു. എന്നാൽ നേതാക്കൾ ഇടപെട്ടതിനെത്തുടർന്ന് തീരുമാനത്തിൽനിന്ന് പിന്തിരിയുകയായിരുന്നു. തളിപ്പറമ്പ് മണ്ഡലത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് അവരുടെ യുക്തിക്കനുസരിച്ച് പ്രചാരണത്തിനിറങ്ങുകയോ ഇറങ്ങാതിരിക്കുകയോ ചെയ്യാമെന്നാണ് ജില്ലാ കമ്മിറ്റിയിൽനിന്ന് ലഭിച്ച അനൗദ്യോഗിക നിർദേശം. പയ്യന്നൂരിൽ സ്വതന്ത്രനെ പിന്തുണയ്ക്കുന്നതുപോലെയുള്ള രാഷ്ട്രീയ സാഹചര്യം തളിപ്പറമ്പിൽ ഇല്ലെന്നാണ് യൂത്ത് കോൺഗ്രസ് വാദം. പയ്യന്നൂരിൽ ലോക്‌സഭ, നിയമസഭ, തദ്ദേശ തിരഞ്ഞെടുപ്പുകളിൽ എൽ.ഡി.എഫിന് വ്യക്തമായ മേൽക്കൈയുണ്ട്. എന്നാൽ തളിപ്പറമ്പിൽ കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിൽ സുധാകരന് ലഭിച്ച ഭൂരിപക്ഷവും മൂന്ന് തദ്ദേശസ്ഥാപനങ്ങളിലെ ഭരണവും ഉൾപ്പെടെയുള്ള അനുകൂല സാഹചര്യങ്ങളെ അവഗണിച്ചാണ് നേതൃത്വം തെറ്റായ തീരുമാനമെടുത്തതെന്നാണ് യൂത്ത് കോൺഗ്രസിന്റെ കണ്ടെത്തൽ. സ്വതന്ത്രരെ പിന്തുണയ്ക്കുന്നത് വെറും വൈകാരിക തീരുമാനമാകാതെ പാർട്ടിയുടെ ഭാവികൂടി മുൻനിർത്തിയുള്ള തന്ത്രപരമായ നീക്കമാകാനുള്ള ഇടപെടലുകൾ ഭാവിയിൽ ഉണ്ടാകണമെന്ന് ജില്ലാ പ്രസിഡൻറ് വിജിൽ മോഹനൻ പറഞ്ഞു. അതേസമയം ഒരുവിഭാഗം സി.പി.എം. പ്രവർത്തകർക്കിടയിൽ ടി.കെ.ഗോവിന്ദന് വലിയ പിന്തുണയുണ്ടെന്നാണ് സ്ഥാനാർഥിത്വത്തെപ്പറ്റി കോൺഗ്രസ് നേതാക്കൾ യൂത്ത് കോൺഗ്രസിന് നൽകിയ വിശദീകരണം. ഒരു ഏരിയ സെക്രട്ടറിയും രണ്ട് ലേക്കൽ സെക്രട്ടറിമാരും മലപ്പട്ടം, മയ്യിൽ, മൊറാഴ, കുറ്റ്യാട്ടൂർ മേഖലയിലെ പ്രവർത്തകരും ടി.കെ.ഗോവിന്ദന് ഒപ്പമുണ്ടെന്നും ഇത് വോട്ടാക്കി മാറ്റിയാൽ വിജയസാധ്യതയുണ്ടെന്നുമാണ് കോൺഗ്രസ് കണ്ടെത്തൽ. Content Highlights: Youth Congress opposes UDF decision to support independent candidate TK Govindan., Internal assessment suggests UDF missed a chance to win the Taliparamba seat., Youth Congress leadership claims local political conditions favor a Congress candidate., Unofficial directive allows local workers to decide their level of campaign participation., Congress leadership justifies the move citing support from a section of CPM workers. Published: 25 Mar 2026, 07:42 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ടി.കെ.ഗോവിന്ദന്റെ സ്ഥാനാർഥിത്വം; നീരസം മാറാതെ യൂത്ത് കോൺഗ്ര… | Boolokam