ടി.കെ.റോഡിൽ കെണിയായമരത്തിന്റെ ചില്ലകൾ വെട്ടിമാറ്റി

ടി.കെ.റോഡിൽ കെണിയായമരത്തിന്റെ ചില്ലകൾ വെട്ടിമാറ്റി

തോട്ടഭാഗം : ടി.കെ. റോഡിലെ ബദാംമരത്തിലെ അപകടക്കെണി പൊതുമരാമത്തുവകുപ്പ് ഒഴിവാക്കി. മനയ്ക്കച്ചിറ പാർക്കിനു സമീപത്ത് വഴിയിലേക്ക് ഒടിഞ്ഞുവീഴാവുന്ന തരത്തിൽ കിടന്നിരുന്ന കൊമ്പുകളടക്കം വെട്ടിനീക്കി. ഏതുസമയവും നിലംപൊത്തി യാത്രക്കാർക്ക് അപകടത്തിന് ഇടയാക്കുന്ന വിധത്തിലായിരുന്നിത്. മരത്തിന്റെ പല കൊമ്പുകളും ഇലകളുടെ ഭാരത്താൽ താഴ്ന്നാണ് കിടന്നിരുന്നത്. ഇക്കാര്യത്തെപ്പറ്റി ‘മാതൃഭൂമി’ വാർത്ത നൽകിയിരുന്നു. തിങ്കളാഴ്ച കോട്ടയത്ത് നിന്നെത്തിച്ച യന്ത്രസംവിധാനങ്ങളുടെ സഹായത്താൽ പൊതുമരാമത്തുവകുപ്പ് അധികൃതർ ചില്ലകൾ മുറിച്ചുമാറ്റി അപകടസാധ്യത ഒഴിവാക്കി. To advertise here, Published: 21 Apr 2026, 01:38 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ടി.കെ.റോഡിൽ കെണിയായമരത്തിന്റെ ചില്ലകൾ വെട്ടിമാറ്റി — Mathru… | Boolokam