ടി.ടി. ജിസ്‌മോന്റെ പര്യടനം ഇന്നു തുടങ്ങും

ടി.ടി. ജിസ്‌മോന്റെ പര്യടനം ഇന്നു തുടങ്ങും

M
MathrubhumiSource Link
ഹരിപ്പാട് : എൽ.ഡി.എഫ്. സ്ഥാനാർഥി ടി.ടി. ജിസ്‌മോന്റെ സ്വീകരണപര്യടനം തിങ്കളാഴ്ച രാവിലെ എട്ടിന് കരുവാറ്റ കുറിച്ചിക്കൽ കടവിൽനിന്ന്‌ ആരംഭിക്കും. മുൻ എം.എൽ.എ. ടി.കെ. ദേവകുമാർ ഉദ്ഘാടനം ചെയ്യും. കരുവാറ്റ, കുമാരപുരം, കാർത്തികപ്പള്ളി പഞ്ചായത്തുകളിലെ പര്യടനത്തിനുശേഷം വൈകീട്ട് തൃക്കുന്നപ്പുഴ എസ്.എൻ. നഗറിൽ സമാപിക്കും. To advertise here, ചൊവ്വാഴ്ച ചെറുതന ആനാരി പ്രതിഭാ ജങ്ഷനിൽ തുടങ്ങും. ചെറുതന, ഹരിപ്പാട് നഗരസഭ, പള്ളിപ്പാട് പര്യടനത്തിനുശേഷം കോനുമഠത്തിൽ സമാപിക്കും. ബുധനാഴ്ച വലിയഴീക്കലിൽനിന്നാരംഭിച്ച് പല്ലന കുമാരകോടിയിൽ സമാപിക്കും. വ്യാഴാഴ്ചത്തെ പര്യടനം ചേപ്പാട് കരിപ്പുഴ ജങ്ഷനിൽ തുടങ്ങും. ചിങ്ങോലി, മുതുകുളം പഞ്ചായത്തുകൾ, ആറാട്ടുപുഴ കിഴക്കേക്കര എന്നിവിടങ്ങളിലെ പര്യടനത്തിനുശേഷം കനകക്കുന്നിൽ സമാപിക്കും. മുതുകുളം : ഹരിപ്പാട് മണ്ഡലത്തിലെ എൽ.ഡി.എഫ്. സ്ഥാനാർഥി ടി.ടി. ജിസ്‌മോൻ ഓശാന ഞായറാഴ്ച മണ്ഡലത്തിലെ ക്രൈസ്തവദേവാലയങ്ങളിലും പ്രാർഥനാകേന്ദ്രങ്ങളിലും സന്ദർശിച്ച് വോട്ടഭ്യർഥിച്ചു. ചിങ്ങോലി പഞ്ചായത്തിലെ വീടുകളിലും കടകളിലും തൊഴിലുറപ്പു കേന്ദ്രങ്ങളിലും വോട്ടുതേടി. പി. പ്രജീഷ്, പി.കെ. ഗോപിനാഥൻ, എ.എം. നൗഷാദ്, വടക്കടം സുകുമാരൻ, തോമസ് ഫിലിപ്പോസ്, എ. ഷാജൻ, സുഭാഷ് പിള്ളക്കടവ്, എസ്. രാജി എന്നിവർ പങ്കെടുത്തു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ടി.ടി. ജിസ്‌മോന്റെ പര്യടനം ഇന്നു തുടങ്ങും — Mathrubhumi | B… | Boolokam