കൊല്ലം :പത്തനാപുരം ഗാന്ധിഭവനിൽ ലോക നാടകദിനാചരണവും ടി.പി. മാധവൻ തിയേറ്റർ ഉദ്ഘാടനവും സംഘടിപ്പിച്ചു. സംവിധായകൻ ബ്ലെസി ഉദ്ഘാടനം നിർവഹിച്ചു. അന്തരിച്ച നടൻ ടി.പി. മാധവൻ താമസിച്ചിരുന്ന മുറി ആധുനിക സജ്ജീകരണങ്ങളോടെ രൂപമാറ്റം വരുത്തിയാണ് ടി.പി. മാധവൻ തിയേറ്ററാക്കിയത്. To advertise here, നാടകരംഗത്തെ സമഗ്രസംഭാവനകൾക്കായി ഗാന്ധിഭവൻ ഏർപ്പെടുത്തിയ ദേശീയ നാടകപുരസ്കാരം നടി കെ.പി.എ.സി. ലീലയ്ക്ക് െബ്ലസി സമ്മാനിച്ചു. ഗാന്ധിഭവൻ തിയേറ്റർ ഇന്ത്യയുടെ 'ഗാന്ധി' നാടകത്തിലെ അഭിനേതാക്കൾക്കും സാങ്കേതിക പ്രവർത്തകർക്കും ചടങ്ങിൽ ആദരവ് നൽകി. അന്തരിച്ച നടനും സംവിധായകനുമായ ഇ.എ. രാജേന്ദ്രനെ അനുസ്മരിച്ചു. ഡബ്ബിങ് ആർട്ടിസ്റ്റ് ആർ. ചന്ദ്രമോഹൻ അധ്യക്ഷത വഹിച്ചു. ഗാന്ധിഭവൻ സെക്രട്ടറി പുനലൂർ സോമരാജൻ, ടി.പി. മാധവന്റെ സഹോദരി മല്ലികാ ഉണ്ണിത്താൻ, ഗാന്ധിഭവൻ ചെയർപേഴ്‌സൺ ഷാഹിദാ കമാൽ, അസിസ്റ്റന്റ് സെക്രട്ടറി ജി. ഭുവനചന്ദ്രൻ, സി.ഇ.ഒ. വിൻസെന്റ് ഡാനിയേൽ, മാനേജിങ് ഡയറക്ടർ ബി. ശശികുമാർ, ജനറൽ ഡയറക്ടർ സന്തോഷ് ജി. നാഥ്, എൻ. രാംദാസ് എന്നിവർ പ്രസംഗിച്ചു. Published: 28 Mar 2026, 02:13 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ടി.പി.മാധവൻ തിയേറ്റർ ഉദ്ഘാടനവും ലോക നാടകദിനാചരണവും
M
MathrubhumiSource Link
about 1 month ago