ടി.വി.പുരം ശ്രീരാമസ്വാമി ക്ഷേത്രത്തിൽ ഉത്സവത്തിന് കൊടിയേറി

ടി.വി.പുരം ശ്രീരാമസ്വാമി ക്ഷേത്രത്തിൽ ഉത്സവത്തിന് കൊടിയേറി

M
MathrubhumiSource Link
വൈക്കം : ടി.വി.പുരം ശ്രീരാമസ്വാമിക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി. തന്ത്രി മോനാട്ട് ചെറിയ കൃഷ്ണൻ നമ്പൂതിരി കൊടിയേറ്റിന് മുഖ്യ കാർമികത്വം വഹിച്ചു. മേൽശാന്തി ജീവൻ, കീഴ്‌ശാന്തി മഹേഷ് എന്നിവർ സഹകാർമികത്വം വഹിച്ചു. 13-ന് നടക്കുന്ന ആറാട്ടോടെ ഉത്സവം സമാപിക്കും. ഞായറാഴ്ച രാവിലെ ഒൻപതിനും വൈകീട്ട് അഞ്ചിനും ശ്രീബലി, രാത്രി ഏഴിന് ഭജൻസ്, 8.30 വിളക്കെഴുന്നള്ളിപ്പ്, തിങ്കളാഴ്ച വൈകീട്ട് അഞ്ച് കാഴ്ചശ്രീബലി, രാത്രി ഏഴിന് ഫ്യൂഷൻ തിരുവാതിര, 8.30 വിളക്കെഴുന്നള്ളിപ്പ്, ഏഴിന് വൈകീട്ട് അഞ്ച് കാഴ്ചശ്രീബലി, രാത്രി ഏഴ് ഭക്തിഗാനസുധ, 8.30 വിളക്കെഴുന്നള്ളിപ്പ്. എട്ടിന് വൈകീട്ട് അഞ്ച് കാഴ്‌ചശ്രീബലി, രാത്രി ഏഴ് ഭക്തിഗാനമഞ്ജരി, 8.30 വിളക്കെഴുന്നള്ളിപ്പ്, ഒൻപതിന് രാവിലെ 8.30 ശ്രീബലി, 9.30 ഉത്സവബലി, രാത്രി ഏഴിന് തിരുവാതിര, 8.30 വിളക്കെഴുന്നള്ളിപ്പ്, 10-ന് വൈകീട്ട് 5.30 കാഴ്ചശ്രീബലി, വിളക്ക് മാടത്തിലേക്ക് എഴുന്നള്ളിപ്പ്, രാത്രി ഏഴ് ആദിജ്വാല, 8.30 വിളക്കെഴുന്നള്ളിപ്പ്, 11-ന് രാവിലെ 9-ന് ശ്രീബലി, രാത്രി ഏഴ് ഗാനസന്ധ്യ, 8.30 ദേശതാലപ്പൊലി, ഒൻപതിന് വിളക്കെഴുന്നള്ളിപ്പ്, 12-ന് വൈകീട്ട് 5.30 കാഴ്ചശ്രീബലി, പഞ്ചാരിമേളം, രാത്രി എട്ട് കൈകൊട്ടിക്കളി, ഒൻപത് ക്ലാസിക്കൽ ഡാൻസ്, 11 പള്ളിവേട്ട, വലിയ വിളക്ക്, വലിയ കാണിക്ക, 13-ന് ഉച്ചയ്ക്ക് 12.30 ആറാട്ട് സദ്യ, വൈകീട്ട് അഞ്ച് ആറാട്ട് ബലി, കൊടിയിറക്ക് 5.30 ആറാട്ടെഴുന്നള്ളിപ്പ്, രാത്രി 7.30 കൈകൊട്ടിക്കളി, 8.30 എതിരേൽപ് എന്നിവ നടക്കും. To advertise here,

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ടി.വി.പുരം ശ്രീരാമസ്വാമി ക്ഷേത്രത്തിൽ ഉത്സവത്തിന് കൊടിയേറി… | Boolokam