അന്വേഷണത്തിന് വസ്തുതാപരിശോധനാ സമിതിയും To advertise here, മുംബൈ : നാസിക് ടാറ്റാ കൺസൾട്ടൻസി സർവീസിലെ ലൈംഗികപീഡനവും നിർബന്ധിത മതപരിവർത്തനവും സംബന്ധിച്ച കേസിൽ പ്രതികളായ സഫി ഷെയ്ഖ്, റാസ മേമൻ എന്നിവരെ മഹാരാഷ്ട്ര ഭീകരവാദ വിരുദ്ധ സ്ക്വാഡ് (എ.ടി.എസ്.) കസ്റ്റഡിയിലെടുത്തു. നിർബന്ധിത മതപരിവർത്തന കേസുമായി ബന്ധപ്പെട്ട് ഇവരെ ചോദ്യംചെയ്തുവരുകയാണ്. അതേസമയം, ആരോപണങ്ങളിൽ വസ്തുതാന്വേഷണസമിതിയും അന്വേഷണം ആരംഭിച്ചതായി സാമൂഹികപ്രവർത്തകയും അഭിഭാഷകയുമായ മോണിക്കാ അറോറ അറിയിച്ചു. ടി.സി.എസുമായി ബന്ധപ്പെട്ടുള്ള എല്ലാവരിൽനിന്നും മൊഴിയെടുക്കുമെന്ന് അവർ പറഞ്ഞു. കമ്മിറ്റിയിൽ വിരമിച്ച ജഡ്ജി, വിരമിച്ച ഐ.പി.എസ്. ഉദ്യോഗസ്ഥൻ, അഭിഭാഷകൻ, എൻ.സി.ഡബ്ല്യുവിൽനിന്നുള്ള കോഡിനേറ്റർ എന്നിവരുണ്ട്. ടി.സി.എസ്. സി.ഒ.ഒ. ആരതി സുബ്രഹ്മണ്യൻ നയിക്കുന്ന ആഭ്യന്തരാന്വേഷണവും ആരംഭിച്ചിട്ടുണ്ട്. ഡലോയിറ്റിൽനിന്നുള്ള വിദഗ്ധ അംഗങ്ങളുടെയും പ്രമുഖ നിയമസ്ഥാപനമായ ട്രൈഗലിന്റെയും സേവനം കമ്പനി ഏർപ്പെടുത്തിയിട്ടുണ്ട്. ഇ-മെയിലുകൾ, ചാറ്റ് റെക്കോഡുകൾ, കോൾഡേറ്റ എന്നിവയുൾപ്പെടെയുള്ള ഡിജിറ്റൽ തെളിവുകളെയാണ് അന്വേഷണ ഉദ്യോഗസ്ഥർ പ്രധാനമായും ആശ്രയിക്കുന്നത്. നാസിക്കിലെ യൂണിറ്റ് തുടർന്നും പ്രവർത്തിക്കുന്നുണ്ടെന്നും സേവനം നൽകുന്നുണ്ടെന്നും ടി.സി.എസ്. അറിയിച്ചു. സംഭവം വളരെ ഗൗരവമുള്ളതാണെന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് അന്വേഷണപുരോഗതി വിലയിരുത്തി. നാസിക്കിലെ ടി.സി.എസ്. ബി.പി.ഒ.യിൽ വനിതാജീവനക്കാരെ ബ്ലാക്ക് മെയിൽ ചെയ്യുകയും മതംമാറാൻ നിർബന്ധിക്കുകയും ലൈംഗികചൂഷണത്തിന് വിധേയമാക്കുകയും ചെയ്തതായിട്ടാണ് കേസ്. ആകെ ഒൻപത് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തെത്തുടർന്ന് ഒളിവിൽപ്പോയ നിദാഖാന്റെ ഭർത്താവിനെ കഴിഞ്ഞദിവസം എസ്.ഐ.ടി. മുംബ്രയിലെ വീട്ടിൽ നാലുമണിക്കൂറോളം ചോദ്യംചെയ്തിരുന്നു. നിദാഖാൻ ഗർഭിണിയാണെന്നും മുൻകൂർജാമ്യത്തിനായി കോടതിയെ സമീപിക്കുമെന്നും വീട്ടുകാർ അറിയിച്ചു. നിദാഖാൻ എച്ച്.ആർ. മേധാവിയല്ലായിരുന്നെന്നും ടെലികോളറായി ജോലിനോക്കിവരുകയായിരുന്നെന്നും കുടുംബം പറയുന്നു.

ടി.സി.എസിലെ പീഡനം; പ്രതികളെ എ.ടി.എസ്. ചോദ്യംചെയ്തു
M
MathrubhumiSource Link
21 days ago