ടി.സി.എസ്. സംഭവം: അന്വേഷണം ഊർജിതമാക്കി

ടി.സി.എസ്. സംഭവം: അന്വേഷണം ഊർജിതമാക്കി

പ്രതി നിദാഖാന്റെ ഭർത്താവിനെ ചോദ്യംചെയ്തു To advertise here, മുംബൈ : നാസിക് ടി.സി.എസിലെ ലൈംഗികപീഡന, മതപരിവർത്തന കേസിൽ ഒളിവിൽപ്പോയ നിദാഖാന്റെ ഭർത്താവിനെ മുംബ്രയിലെ വീട്ടിൽ നാലുമണിക്കൂറോളം എസ്.ഐ.ടി. ചോദ്യംചെയ്തു. കേസിലെ പ്രധാന പ്രതികളിലൊരാളായ നിദാഖാൻ ഇപ്പോഴും ഒളിവിലാണ്. ഇവരുടെ നീക്കങ്ങൾ പോലീസ് നിരീക്ഷിക്കുകയാണ്. അതേസമയം, നിദാഖാൻ ഗർഭിണിയാണെന്നും മുൻകൂർജാമ്യത്തിനായി കോടതിയെ സമീപിക്കുമെന്നും വീട്ടുകാർ അറിയിച്ചു. നിദാഖാൻ എച്ച്.ആർ. മേധാവിയല്ലായിരുന്നെന്നും ടെലികോളറായി ജോലിനോക്കി വരുകയായിരുന്നെന്നും കുടുംബം വ്യക്തമാക്കുന്നു. ടാറ്റ കൺസൾട്ടൻസി സർവീസസിലെ നാസിക് ബി.പി.ഒ. യൂണിറ്റിലെ പീഡനം, മതപരമായസമ്മർദം എന്നിവ ചൂണ്ടിക്കാണിച്ച് ജീവനക്കാർ നൽകിയ പരാതികളാണ് കേസായിരിക്കുന്നത്. സ്ഥാപനത്തിലെ എട്ടുപേരെ പ്രതിചേർത്ത പോലീസ് സംഭവങ്ങൾക്കുപിന്നിൽ എന്തെങ്കിലും ഏകോപിതശ്രമം നടന്നിട്ടുണ്ടോയെന്ന് പരിശോധിച്ചുവരുകയാണ്. അന്വേഷണ ഉദ്യോഗസ്ഥർ ഇ-മെയിലുകൾ, ചാറ്റ് റെക്കോഡുകൾ, കോൾഡേറ്റ എന്നിവയുൾപ്പെടെയുള്ള ഡിജിറ്റൽ തെളിവുകളെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി പരാതിക്കാരിൽനിന്നും സാക്ഷികളിൽനിന്നും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ഓരോ വ്യക്തിയുടെയും പങ്ക് പരിശോധിക്കാൻ പ്രധാന പ്രതികളെ കസ്റ്റഡിയിൽ ചോദ്യംചെയ്യേണ്ടത് ആവശ്യമായിവന്നേക്കാമെന്ന് ഉദ്യോഗസ്ഥർ പറയുന്നു. Published: 18 Apr 2026, 12:03 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ടി.സി.എസ്. സംഭവം: അന്വേഷണം ഊർജിതമാക്കി — Mathrubhumi | Bool… | Boolokam