ടി20-യിൽ ഇനി കളി മാറും ! രണ്ട് ടീമുകളായി തിരിക്കും, 35 പേരെ കണ്ടെത്താൻ ബിസിസിഐ

ടി20-യിൽ ഇനി കളി മാറും ! രണ്ട് ടീമുകളായി തിരിക്കും, 35 പേരെ കണ്ടെത്താൻ ബിസിസിഐ

ന്യൂഡൽഹി: കൗമാരതാരം വൈഭവ് സൂര്യവംശിയടക്കം ഒട്ടേറെ താരങ്ങൾ ഇന്ത്യൻ സീനിയർ ടീമിലേക്കുള്ള വിളിയും കാത്തിരിപ്പാണ്. ഐപിഎല്ലിൽ മിന്നും പ്രകടനം കാഴ്ചവെക്കുന്നവരെല്ലാം സെലക്ടർമാരുടെ റഡാറിലുമുണ്ട്. അതിനാൽ വരാനിരിക്കുന്ന ടൂർണമെന്റുകളിൽ, ഇന്ത്യയുടെ ടി20 ടീമിൽ പുത്തൻ താരങ്ങളെത്തുമെന്നുറപ്പാണ്. പ്രതിഭകളുടെ ധാരാളിത്തമാണ് സെലക്ടർമാരെ കുഴക്കുന്നത്. അതിനാൽ ബിസിസിഐ പുതിയ ഫോർമുല നടപ്പാക്കാനൊരുങ്ങുന്നതായാണ് വിവരം. To advertise here, ടി20 ക്രിക്കറ്റിൽ 30 മുതൽ 35 പേരടങ്ങുന്ന സംഘത്തെ തിരഞ്ഞെടുക്കാൻ ബിസിസിഐ പദ്ധതിയിടുന്നതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. ഈ സംഘത്തെ രണ്ട് ടീമുകളായി തരംതിരിച്ച് കളിപ്പിക്കാനാണ് നീക്കം. ഒരേസമയം ഒന്നിലധികം മത്സരങ്ങൾ വരുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. ഏഷ്യൻ ഗെയിംസ്, ടി20 പരമ്പരകൾ എന്നിങ്ങനെ ടി20 ക്രിക്കറ്റിൽ ഇന്ത്യക്ക് ഒട്ടേറെ മത്സരങ്ങൾ ഈ വർഷമുണ്ട്. മാത്രമല്ല, പുതിയ താരങ്ങൾക്ക് അവസരവും ലഭിക്കും. "ഏഷ്യൻ ഗെയിംസും ഇന്ത്യ-വെസ്റ്റിൻഡീസ് ടി20 പരമ്പരയും ഒരുമിച്ചാണ് നടക്കുന്നത്. അതിനാൽ രണ്ട് ടി20 ടീമുകളെ കളത്തിലിറക്കുന്നത് പരിഗണിക്കേണ്ടതുണ്ട്. അന്താരാഷ്ട്ര മത്സരങ്ങൾക്കായി പരിഗണിക്കാവുന്ന 30-35 ക്രിക്കറ്റ് കളിക്കാർ അടങ്ങിയ ഒരു പൂൾ തയ്യാറാക്കേണ്ടത് പ്രധാനമാണ്. അയർലൻഡ് പര്യടനത്തിനും ഇംഗ്ലണ്ടിലെ പര്യടനത്തിനും ടീമിൽ കൂടുതൽ കളിക്കാരെ ഉൾപ്പെടുത്തും. ഏഷ്യൻ ഗെയിംസിനും ഇത് ബാധകമായിരിക്കും." - ബിസിസിഐ ഉദ്യോഗസ്ഥൻ എൻഡിടിവിയോട് പറഞ്ഞു. യുവതാരങ്ങളുടെ ഒരുനിര തന്നെ ഇന്ത്യൻ ടീമിലേക്കുള്ള വിളി കാത്ത് പുറത്തിരിപ്പുണ്ട്. ബാറ്റിങ്ങിൽ വൈഭവ് സൂര്യവംശി, യശസ്വി ജയ്‌സ്വാൾ, പ്രിയാൻഷ് ആര്യ, അങ്ക്രിഷ് രഘുവംശി എന്നിവർ മിന്നും ഫോമിലാണ്. ബെംഗളൂരു നായകൻ രജത് പാട്ടിദാർ, ആയുഷ് ബദോനി എന്നിവരും സെലക്ടർമാരുടെ റാഡാറിലുണ്ട്. ഓൾറൗണ്ടർ സ്ഥാനത്തേക്ക് ശശാങ്ക് സിങ്, അനുകുൾ റോയ് തുടങ്ങിയ കളിക്കാർക്ക് അവസരങ്ങൾ ലഭിച്ചേക്കാം. ബൗളിങ് വിഭാഗത്തിലാകട്ടെ യുവത്വവും അനുഭവസമ്പത്തും ചേർന്ന ഒട്ടേറെപ്പേരുണ്ട്. സ്പിന്നർ രവി ബിഷ്‌ണോയി, ഖലീൽ അഹമ്മദ്, പ്രസിദ്ധ് കൃഷ്ണ, അശോക് ശർമ, കാർത്തിക് ത്യാഗി എന്നിവരെ ടീമിലെടുത്തേക്കാം. കീപ്പറായി ധ്രുവ് ജുറേൽ മികച്ച ഓപ്ഷനാണ്. നിലവിലെ പഞ്ചാബ് കിങ്സ് ക്യാപ്റ്റനായ ശ്രേയസ് അയ്യർ ഈ ടീമിന്റെ ക്യാപ്റ്റനായി എത്തിയേക്കുമെന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നു. അത്തരത്തിൽ മികച്ച 35 പേരെയാണ് ബിസിസിഐ പരിഗണിക്കുന്നത്. Content Highlights: BCCI is creating a 35-player pool to manage multiple simultaneous T20 international tours in 2026., The initiative aims to provide opportunities to young emerging talents like Vaibhav Suryavanshi and Yashasvi Jaiswal., The strategy addresses scheduling conflicts between events like Asian Games and bilateral series., A mix of youth and experienced players will be prioritized to ensure squad depth. Published: 20 Apr 2026, 06:01 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ടി20-യിൽ ഇനി കളി മാറും ! രണ്ട് ടീമുകളായി തിരിക്കും, 35 പേരെ… | Boolokam