മനാമ: ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ കൗമാര വിഭാഗമായ ടീൻ ഇന്ത്യ ബഹ്റൈൻ ഈദുൽ ഫിത്റിനോടനുബന്ധിച്ച് നടത്തിയ 'ഈദ് സുറൂർ' റീൽസ് മത്സര വിജയികളെ പ്രഖ്യാപിച്ചു. ഹുസ്ന നസ്റീൻ, ആയിശ യുസ്റ, ഫിൽസ ഫൈസൽ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥാക്കി. To advertise here, സിറാജ് പള്ളിക്കര, ഷെഫിൻ ഷാജഹാൻ എന്നിവർ വിജയികളെ തെരഞ്ഞെടുത്തു. വിജയികളുടെ റീൽസുകൾ ടീൻ ഇന്ത്യ ബഹ്റൈൻ ഇൻസ്റ്റഗ്രാം പേജിൽ കാണാൻ സാധിക്കും. ടീൻ ഇന്ത്യ വകുപ്പ് സെക്രട്ടറി റഷീദ സുബൈർ, ടീൻ ഇന്ത്യ വനിതാവിഭാഗം കൺവീനർ ലുലു അബ്ദുൽ ഹഖ് എന്നിവർ മൽസരങ്ങൾക്ക് നേതൃത്വം നൽകി. ടീൻ ഇന്ത്യ രക്ഷാധികാരി സുബൈർ എം. എം വിജയികളെ അഭിനന്ദിച്ചു. Content Highlights: Announcement of Eid Suroor 2026 competition winners., Recognition of top three contestants: Husna Nasreen, Aysha Yusra, and Filsa Faisal., Judged by Siraj Pallikkara and Shefin Shajahan., Winning content available on official Instagram. Published: 01 Apr 2026, 02:33 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
