മനാമ: ടീൻസ് ഇന്ത്യ ബഹ്‌റൈൻ, ഫ്രണ്ട്‌സ് സ്റ്റഡി സർക്കിളുമായി സഹകരിച്ച് ഖുർആൻ വിജ്ഞാന പരീക്ഷ സംഘടിപ്പിച്ചു. വിശുദ്ധ ഖുർആനിലെ അൽ മുംതഹിന അധ്യായത്തെ ആസ്പദമാക്കിയായിരുന്നു പരീക്ഷ. ഇതിലെ സൂക്തങ്ങളും അവയുടെ വിശദീകരണങ്ങളും വിദ്യാർഥികൾക്ക് റമദാൻ തുടക്കം മുതൽ പഠനത്തിന് നൽകിയിരുന്നു. To advertise here, യുവതലമുറയെ ഖുർആൻ പഠനത്തിൽ തൽപരരാക്കുക എന്ന ഉദ്ദേശത്തിൽ നടത്തിയ പരീക്ഷയിൽ ധാരാളം പേർ പങ്കെടുത്തു. ഫ്രണ്ട്‌സ് അസോസിയേഷൻ അസി. ജന. സെക്രട്ടറി സക്കീർ ഹുസൈൻ, ടീൻ ഇന്ത്യ വകുപ്പ് സെക്രട്ടറി റഷീദ സുബൈർ, ടീൻ ഇന്ത്യ വനിതാവിഭാഗം കൺവീനർ ലുലു അബ്ദുൽ ഹഖ്, ഉപദേശക സമിതി അംഗം യൂനുസ് സലീം എന്നിവർ പരീക്ഷക്ക് നേതൃത്വം നൽകി. വിജയികളെ ഉടൻ പ്രഖ്യാപിക്കുമെന്ന് സംഘാടകർ അറിയിച്ചു. Published: 17 Mar 2026, 01:23 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ടീൻ ഇന്ത്യ ബഹ്‌റൈൻ, ഖുർആൻ വിജ്ഞാന പരീക്ഷ സംഘടിപ്പിച്ചു
M
MathrubhumiSource Link
about 2 months ago