ബൈക്ക് യാത്രികനു ഗുരുതരപരിക്ക് To advertise here, കുറ്റിപ്പുറം : ടെമ്പോ ട്രാവലറിന്റെ പിറകിലിടിച്ച് നിയന്ത്രണംവിട്ട് റോഡിന്റെ എതിർവശത്തേക്ക് നീങ്ങിയ ബൈക്കിൽ കെ.എസ്.ആർ.ടി.സി. ബസ് ഇടിച്ച് ബൈക്ക് യാത്രികന് ഗുരുതരമായി പരിക്കേറ്റു. തേഞ്ഞിപ്പലം പാണമ്പ്ര സ്വദേശി ഷിബു (54)വിനാണ് പരിക്കേറ്റത്. തിങ്കളാഴ്ച വൈകീട്ട് 3.30-ന് ദേശീയപാതാ 66-ലെ കുറ്റിപ്പുറം മൂടാലിലായിരുന്നു അപകടം. കോഴിക്കോട് ഭാഗത്തേക്ക് യാത്രക്കാരുമായി പോകുകയായിരുന്ന ടെമ്പോ ട്രാവലറിന്റെ ടയർ പൊട്ടിയതിനെത്തുടർന്ന് വാഹനം റോഡരികിലേക്ക് മാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് പിന്നാലെ വന്ന ബൈക്ക് ഇടിച്ചത്. ബൈക്ക് നിയന്ത്രണംവിട്ട് റോഡിന്റെ എതിർവശത്തേക്കു നീങ്ങി. ഈ സമയം തൃശ്ശൂരിൽനിന്ന് കോഴിക്കോട് ഭാഗത്തേക്കു പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി. ബസ് ബൈക്കിൽ ഇടിക്കുകയായിരന്നു. ബൈക്ക് ബസിനടിയിൽപ്പെട്ടു. ഷിബുവിനെ ആദ്യം കുറ്റിപ്പുറത്തേയും പിന്നീട് കോട്ടയ്ക്കലിലേയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷിബുവിന്റെ ഇടതുകാൽ പൂർണമായും അറ്റുപോയ നിലയിലാണെന്നും തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനാൽ വെന്റിലേറ്ററിൽ തുടരുകയാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. അപകടത്തെത്തുടർന്ന് റോഡിൽ ഓയിൽ പരന്നതോടെ അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. കുറ്റിപ്പുറം പോലീസും തിരൂരിൽനിന്നെത്തിയ അഗ്നിരക്ഷാസേനയും വെള്ളമുപയോഗിച്ച് റോഡ് കഴുകിയതിനുശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. Published: 21 Apr 2026, 03:33 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ടെമ്പോ ട്രാവലറിൽ ഇടിച്ച് നിയന്ത്രണംവിട്ട ബൈക്കിൽ കെ.എസ്.ആർ.ടി.സി. ബസ് ഇടിച്ചു
M
MathrubhumiSource Link
19 days ago