താഴെചൊവ്വ : ഉദ്ഘാടനം ചെയ്ത് മാസങ്ങൾ കഴിഞ്ഞിട്ടും അടഞ്ഞുകിടന്ന താഴെചൊവ്വയിലെ വഴിയോര വിശ്രമകേന്ദ്രം ഉടൻ പ്രവർത്തനക്ഷമമാകും. അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കിക്കഴിഞ്ഞു. To advertise here, കഫ്‌റ്റീരിയയും മറ്റ് അനുബന്ധ സൗകര്യങ്ങളും സ്ഥാപിക്കുന്നതിനുള്ള നടപടികൾ നടത്തിപ്പ് ഏറ്റെടുത്തവർ ആരംഭിച്ചു. കഴിഞ്ഞവർഷം ഒക്ടോബർ 29-ന് അന്നത്തെ മേയറാണ് വിശ്രമകേന്ദ്രം ഉദ്ഘാടനം ചെയ്തത്. തദ്ദേശ തിരഞ്ഞെടുപ്പിന് മുൻപ് തിരക്കിട്ട് ഉദ്ഘാടനം ചെയ്ത കേന്ദ്രം നാലുമാസത്തോളം പ്രവർത്തിക്കാതെ കിടന്നതിൽ വ്യാപക പ്രതിഷേധമുയർന്നിരുന്നു. താഴെചൊവ്വ ബൈപ്പാസിനരികിൽ നിർമിച്ച വിശ്രമകേന്ദ്രത്തിൽ ലഘുഭക്ഷണശാല, ശൗചാലയം, മുകളിലത്തെ നിലയിൽ വിശ്രമിക്കാനുള്ള സൗകര്യം, വാഹന പാർക്കിങ് എന്നിവ ഒരുക്കിയിട്ടുണ്ട്. ടേക്ക് എ ബ്രെയ്‌ക്ക് പദ്ധതിയിൽ ദീർഘദൂരയാത്രക്കാരെ ഉദേശിച്ചാണ് കോർപ്പറേഷൻ വിശ്രമകേന്ദ്രം ആരംഭിച്ചത്. 45,000 രൂപ വാടകയിൽ മൂന്നുവർഷത്തേക്കാണ് നടത്തിപ്പിന് നൽകിയത്. നടത്തിപ്പുകാരാണ് കിണർ, വാട്ടർ ടാങ്ക്, സെപ്റ്റിക്ക് ടാങ്ക് എന്നിവ നിർമിച്ചത്. പ്രാഥമികാവശ്യത്തിന് പോലും സൗകര്യമില്ലാത്ത താഴെചൊവ്വയിൽ വിശ്രമകേന്ദ്രം പ്രവർത്തനം തുടങ്ങുന്നതോടെ യാത്രക്കാർക്കും പ്രദേശത്തുകാർക്കും വലിയ ഉപകാരമാവുമെന്ന് പ്രദേശവാസികൾ പറഞ്ഞു Published: 23 Mar 2026, 02:13 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
